സൗദിയില്‍ ശക്തമായ മഴക്ക് സാധ്യത

പ്രളയ സാധ്യതയുളള പ്രദേശങ്ങളിലേക്കും വെള്ളകെട്ടുകളിലേക്കും പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സൗദി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.

Update: 2018-11-24 02:10 GMT

സൗദിയില്‍ ഞായറാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയപ്പ്. കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും ശക്തമായ മഴക്ക് സാധ്യത. രാജ്യത്തിന്റെ പടഞ്ഞാറന്‍ ഭാഗങ്ങളില്‍ ഇന്ന് കനത്ത മഴ പെയ്തിരുന്നു

Full View

ദിവസങ്ങളുടെ ഇടവേളക്ക് ശേഷമാണ് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ വീണ്ടും മഴയെത്തിയത്. പടിഞ്ഞാറന്‍ ഭാഗങ്ങളായ ജിദ്ദ, മക്ക തുടങ്ങിയ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് ഇന്ന് പെയ്തത്. റിയാദിലും സമീപ പ്രദേശങ്ങളിലും മഴ ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ചയോടെ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

Advertising
Advertising

ഇപ്രാവശ്യം ഏറ്റവും ശക്തമായ മഴ കിഴക്കന്‍ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിലായിരിക്കും വര്‍ഷിക്കുക. പ്രളയ സാധ്യതയുളള പ്രദേശങ്ങളിലേക്കും വെള്ളകെട്ടുകളിലേക്കും പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സൗദി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. ഇപ്രവാശ്യം രാജ്യത്ത് പരക്കെ നല്ല മഴയാണ് ലഭിച്ചത്.

വിവിധ ഭാഗങ്ങളിലുണ്ടായ കാലവര്‍ഷകെടുതിയില്‍ മുപ്പത്തിയഞ്ച് പേരുടെ ജീവനാണ് നഷ്ടമായത്. വിവിധയിടങ്ങളിലുണ്ടായ വെള്ളകെട്ടുകളിലും, വെള്ളപാച്ചിലുകളിലും നിരവധി റോഡുകളും വാഹനങ്ങളും ഒലിച്ചു പോയി. ഇത് മുഖേന മില്യണ്‍ കണക്കിന് റിയാലിന്റെ നഷടമാണ് രാജ്യത്തുണ്ടായത്.

Tags:    

Similar News