സൗദിയുടെ പൊതു ബജറ്റ്; പ്രതീക്ഷയോടെ പ്രവാസികള്‍

Update: 2018-12-14 18:10 GMT

സൗദിയുടെ അടുത്ത വർഷത്തേക്കുള്ള പൊതുബജറ്റ് അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. വികസന ബജറ്റാണ് ഇത്തവണയുണ്ടാകുകയെന്ന് സാമ്പത്തിക മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ലെവി അടക്കമുള്ള സ്വകാര്യ മേഖലയെ ബാധിക്കുന്ന വിഷയങ്ങളില്‍ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

Full View

സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേരുന്ന അസാധാരണ മന്ത്രിസഭാ യോഗമാണ് ബജറ്റ് അംഗീകരിക്കുക. അടുത്ത വർഷത്തെ ബജറ്റ് വികസന ബജറ്റ് ആയിരിക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞിരുന്നു. പ്രതീക്ഷയോടെയാണ് പുതിയ ബജറ്റിനെ പ്രവാസികളും കാത്തിരിക്കുന്നത്. ലെവി അടക്കം സ്വകാര്യ മേഖലയെ ബാധിക്കുന്ന വിഷയങ്ങളില്‍ എന്തെങ്കിലും തീരുമാനമുണ്ടാകുമോ എന്നാണ് കാത്തിരിപ്പ്. ഇത് സംബന്ധിച്ച വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം ബജറ്റ് ചെലവിന്റെ 30 ശതമാനം നികത്തുന്നുണ്ട്. എണ്ണ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ പരിഹരിക്കാന്‍ പാകത്തിലാണ് ബജറ്റെത്തുക. വികസന പദ്ധതികള്‍ ലക്ഷ്യം വെച്ചെത്തുന്ന ബജറ്റ് രാജ്യത്തെ സാമ്പോത്തികമായി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ.

Tags:    

Similar News