തൊഴിലിടങ്ങളില്‍ വെച്ച് പരിക്കേല്‍ക്കുന്ന തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് സൗദി

Update: 2018-12-23 19:31 GMT

സൗദിയിൽ ജോലി സ്ഥലങ്ങളിൽ നിന്ന് പരിക്കേൽക്കുന്ന തൊഴിലാളികൾ ഒരാഴ്ചക്കുള്ളിൽ തൊഴിലുടമയെ അറിയിക്കണമെന്ന് ഗോസി(ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷൂറൻസ്)യുടെ അറിയിപ്പ്. പരിക്കേൽക്കുന്ന തൊഴിലാളിക്ക് ചികിത്സാ ചെലവിനും സാമ്പത്തിക നഷ്ടപരിഹാരത്തിനും അർഹതയുണ്ട്. ജോലിയുടെ ഭാഗമായുളള യാത്രയില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്കും നഷ്ടപരിഹാരമുണ്ടെന്ന് ഇന്‍ഷൂറന്‍സ് വിഭാഗം അറിയിച്ചു.

തൊഴിലിനിടെ പരിക്കേൽക്കുന്ന തൊഴിലാളി ഒരാഴ്ചക്കുള്ളിൽ തന്നെ തൊഴിലുടമയെ വിവരമറിയിക്കണം. വിവരമറിഞ്ഞ് തൊഴിലുടമ മൂന്ന് ദിവസത്തിനുള്ളിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യണമെന്നുമാണ് ചട്ടം. ജോലി സ്ഥലത്ത് വെച്ച് സംഭവിക്കുന്ന പരിക്കുകളും, ജോലിസ്ഥലത്തേക്ക് വരുംപോഴോ, തിരിച്ച് പോകുംപോഴോ സംഭവിക്കുന്ന അപകടങ്ങളും ഒരേ ഗണത്തിലാണ് പരിഗണിക്കുക.

Advertising
Advertising

Full View

ഈ വർഷം മൂന്നാം പാദത്തിൽ എണ്ണായിരത്തിനടുത്താണ് (7776) ഇത്തരം അപകടക്കേസുകള്‍. അതായത്, പ്രതിദിനം ശരാശരി 86 കേസുകൾ. നാല്‍പത് വയസ്സിന് മുകളിലുള്ളവരുടെ അപകട നിരക്കാണ് കൂടുതല്‍. 2710 കേസുകളാണ് ഈ പ്രായപരിധിക്കാര്‍‌ക്കിടയില്‍ ഉണ്ടായത്. 30നും 34നും ഇടയിൽ പ്രായമുള്ളവര്‍ക്കിടയില്‌ 1700ലേറെ അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Similar News