സൗദിയില്‍ വിദേശ നിക്ഷേപം പത്തര ശതമാനം വര്‍ധിച്ചു
141 ദശലക്ഷം റിയാലാണ് ഒരു വര്‍ഷത്തിനിടക്കുള്ള സൌദിയിലെ നിക്ഷേപ വര്‍ധനവ്
സൗദിയില്‍ വിദേശ നിക്ഷേപം പത്തര ശതമാനം വര്‍ധിച്ചതായി സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി. 2018 മൂന്നാം പാദത്തിലെ കണക്കനുസരിച്ചാണ് നിക്ഷേപത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. ഇതില്‍ അമ്പത്തൊമ്പത് ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപമാണ്.
141 ദശലക്ഷം റിയാലാണ് ഒരു വര്‍ഷത്തിനിടക്കുള്ള സൌദിയിലെ നിക്ഷേപ വര്‍ധനവ്. വിദേശ നിക്ഷേപ വര്‍ധനവ് സാമ്പത്തിക വളര്‍ച്ചയുടെ വര്‍ധനവിനെയാണ് സൂചിപ്പിക്കുന്നത്. വിദേശ നിക്ഷേപത്തിന്‍റെ 59 ശതമാനവും നേരിട്ടുള്ള നിക്ഷേപമാണ്. അതേസമയം 23 ശതമാനം വിവിധ മേഖലകളില്‍ വിദേശികള്‍ നിക്ഷേപിച്ചതാണ്. ബാക്കി വരുന്ന 17 ശതമാനത്തിലധികം സംഖ്യ ബോണ്ടുകളും ലോണുകളും. അന്താരാഷ്ട്ര സാമ്പത്തിക വിപണിയില്‍ സൗദി സാമ്പത്തിക മേഖലക്കുള്ള സ്വീകാര്യതയും സാധ്യതയുമാണ് ഈ കണക്കുകള്‍ കാണിക്കുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു. ലോകം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ സൗദിയിലേക്ക് വിദേശ നിക്ഷേപം വന്‍തോതില്‍ ആകര്‍ഷിക്കാനായത് ശുഭസൂചകമാണ്. വിഷന്‍ 2030ന്‍റെ ഭാഗമായി രാജ്യത്ത് ആരംഭിക്കാനിരിക്കുന്ന ബഹുരാഷ്ട്ര പങ്കാളിത്തത്തിലുള്ള ഭീമന്‍ പദ്ധതികളിലൂടെ കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.