ബോയിങ് 737 മാക്സ് സർവീസ് അനിശ്ചിതത്വം; നിരോധം നീണ്ടേക്കുമെന്ന് സൂചന
നിർത്തിവെച്ച ബോയിങ് സി.ഒ 737 മാക്സ് വിമാനങ്ങളുടെ സർവീസുകൾ പുനരാരംഭിക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റി ഇതു സംബന്ധിച്ച അന്തിമ തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
2017ലാണ് ബോയിങ്ങിെൻറ പുതിയ വകഭേദമായ 737 മാക്സ് സേവനമാരംഭിച്ചത്. നൈ3റാബിയിലും മറ്റും വിമാനാപകടം ഉണ്ടായ സാഹച്യത്തിൽ മറ്റു രാജ്യങ്ങളുടെ ചുവടു പിടിച്ചാണ് യു.എ.ഇയിലും സർവീസ് നിരോധിച്ചത്. യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനം. ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു തീർപ്പിൽ എത്താതെ സർവീസ് പുനരാരംഭിക്കുന്ന തീയതി പ്രഖ്യാപിക്കാൻ പറ്റില്ലെന്ന് യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റി വിശദീകരിച്ചു. ഫെഡറൽ ഏവിയേഷൻ വിഭാഗം ഉൾപ്പെടെയുള്ളവയുമായി നിരന്തര സമ്പർക്കം തുടരുകയാണെന്നും പ്രസ്താവനയിൽ സിവിൽ ഏവിയേഷൻ അതോറിറ്റി ചൂണ്ടിക്കാട്ടി.
ബോയിങ്ങിനെയും യു.എസ് ഫെഡറൽ ഏവിയേഷനേയും ബന്ധപ്പെട്ട് വിമാനത്തിെൻറ സുരക്ഷിതത്വം ഉറപ്പ് വരുത്തിയ ശേഷം മാത്രമേ 737 മാക്സിെൻറ സേവനം പുനഃരാരംഭിക്കുകയുള്ളൂവെന്നാണ് ചൈന ഉൾപ്പെടെ പല രാജ്യങ്ങളും വ്യക്തമാക്കിയത്.