കോവിഡ് മുക്തിക്കായി പ്രാര്‍ഥിച്ച് മക്ക മദീന ഹറമുകളില്‍ പെരുന്നാള്‍; നമസ്കാരത്തിനിടെ വിതുമ്പി ഇമാമുമാര്‍; ഹറമിലെ കാഴ്ചകള്‍ കാണാം
Update: 2020-05-24 06:12 GMT
കോവിഡ് സാഹചര്യത്തില്‍ ലോകം അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള പ്രാര്‍ഥനയോടെ മക്ക മദീന ഹറമുകളില്‍ പെരുന്നാള്‍ നമസ്കാരം നടന്നു. നൂറുകണക്കിന് ഹറം ജീവനക്കാര്‍ മാത്രമാണ് പ്രാര്‍ഥനയിലും നമസ്കാരത്തിലും പങ്കെടുത്തത്. നമസ്കാരത്തിനിടെ ഇമാമുമാര്‍ക്ക് പലപ്പോഴും കണ്ഠമിടറുകയും ചെയ്തു. സൌദിയിലെ മറ്റിടങ്ങളിലെല്ലാം പള്ളികളില്‍ പ്രാര്‍ഥനയുണ്ടായിരുന്നില്ല.