സൗദിയില്‍ കോവിഡ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു

Update: 2020-05-26 10:13 GMT

കോവിഡ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി സൗദിയിലെ റിയാദില്‍ മരിച്ചു. ആലപ്പുഴ പ്രയാര്‍ വടക്ക് സ്വദേശി കൊല്ലശ്ശേരി പടീറ്റത്തില്‍ അബ്ദസ്സലാം ആണ് മരിച്ചത്. 44 വയസ്സ് പ്രായമായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് കോവിഡ് ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ഇരു വൃക്കകളുടെയും പ്രവര്‍ത്തനത്തെയും ബാധിച്ചു. വെന്റിലേറ്ററില്‍ കഴിയവേയാണ് ഇന്ന് രാവിലെ മരണപ്പെട്ടത്. ഇലക്ട്രീഷ്യന്‍ ജോലിയെടുത്തിരുന്ന അബ്ദുസ്സലാം അഞ്ച് വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല. ഭാര്യയും രണ്ടു മക്കളുമുണ്ട് നാട്ടില്‍. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 25 ആയി.

Tags:    

Similar News