സൗദിയില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; മലയാളികളുടെ മരണ സംഖ്യ 37 ആയി
പത്ത് ദിവസം മുമ്പ് മരിച്ച സാബു കുമാറിന്റെ കോവിഡ് ഫലം ഇന്നാണ് സ്ഥിരീകരിച്ചത്
സൗദിയില്‍ രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി തന്നിമൂട് സ്വദേശി മണ്ണില്‍പുരയിടത്തില്‍ സാബു കുമാര്‍ സൌദിയില്‍ മരണപ്പെട്ടത് കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. 52 വയസ്സായിരുന്നു. ജിസാനിലെ ബൈശില്‍ വെച്ചായിരുന്നു മരിച്ചത്. പത്ത് ദിവസം മുമ്പ് മരിച്ച സാബു കുമാറിന്റെ കോവിഡ് ഫലം ഇന്നാണ് സ്ഥിരീകരിച്ചത്.
സൌദിയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട മലയാളികളുടെ പട്ടിക:
1.മദീനയില്‍ കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്നാസ് (29 വയസ്സ്),
2.റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍ (41),
3.റിയാദില്‍ മരണപ്പെട്ട വിജയകുമാരന്‍ നായര്‍ (51 വയസ്സ്),
4.മക്കയില്‍ മരണപ്പെട്ട മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ (57 വയസ്സ്)
5.അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51 വയസ്സ്),
6.ജിദ്ദയില്‍ മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സൻ (56)
7.മദീനയില്‍ മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂർ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കർ (59),
8.മക്കയില്‍ മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46),
9.റിയാദില്‍ കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹിം കുട്ടി (43),
10.ദമ്മാമില്‍ മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ സുവദേവന്‍ (52),
11.ദമ്മാമില്‍ എറണാകുളം മുളന്തുരുത്തി സ്വദേശി ഇറക്കാമറ്റത്തില്‍ കുഞ്ഞപ്പന്‍ ബെന്നി (53),
12. റിയാദില്‍ തൃശ്ശൂര്‍ കുന്നംകുളം കടവല്ലൂര്‍ സ്വദേശി പട്ടിയാമ്പുള്ളി ബാലന്‍ ഭാസി (60),
13. റിയാദില്‍ കൊല്ലം ജില്ലയിലെ അഞ്ചല്‍ ഇടമുളക്കല്‍ ആതിര ഭവനില്‍ മധുസൂദനന്‍പിള്ള (61)
14. റിയാദില്‍ കണ്ണൂര്‍ മൊഴപ്പിലങ്ങാട് സ്വദേശി കാരിയന്‍കണ്ടി ഇസ്മായീല്‍ (54) എന്നിവരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
15.ദമ്മാമില്‍ കാസര്‍ഗോഡ് കുമ്പള സ്വദേശി മൊയ്തീന്‍ കുട്ടി അരിക്കാടി (59)
16.റിയാദില്‍ നഴ്സായ ഓള്‍ഡ് സനയ്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന കൊല്ലം എഴുകോണ്‍ സ്വദേശിനി ലാലി തോമസ് പണിക്കര്‍ (53)
17.ജുബൈലില്‍ കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ സ്വദേശി പാലക്കോട്ട് ഹൗസില്‍ അബ്ദുല്‍ അസീസ് പി.വി (52)
18.ജുബൈലില്‍ മലപ്പുറം ചേലേമ്പ്ര സ്വദേശി പ്രമോദ് മുണ്ടാണി (41)
19.ജുബൈലില്‍ കൊല്ലം കിളികൊല്ലൂര്‍ സ്വദേശി സാം ഫെര്‍ണാണ്ടസ് (55)
20.ജിദ്ദയില്‍ മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58)
21.ജിദ്ദയില്‍ മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മർ (53)
22.ജിദ്ദയില്‍ മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചു കണ്ടൻ മുഹമ്മദ് ഇല്ല്യാസ് (43)
23.ജിദ്ദയില്‍ കൊല്ലം പുനലൂർ സ്വദേശി ശംസുദ്ദീൻ (42)
24.ജുബൈലില്‍ കൊല്ലം കരുനാഗപ്പള്ളി പുള്ളിമാന്‍ ജംഗഷന്‍ സ്വദേശി ഷാനവാസ് ഇബ്രാഹിം കുട്ടി (32)
25. റിയാദില്‍ ആലപ്പുഴ പ്രയാര്‍ വടക്ക് സ്വദേശി കൊല്ലശ്ശേരി പടീറ്റത്തില്‍ അബ്ദസ്സലാം (44)
26. റിയാദില്‍ മലപ്പുറം വേങ്ങര വെട്ടുതോട് നെല്ലിപ്പറമ്പ് സ്വദേശി വിളഞ്ഞിപ്പുലാന്‍ ശഫീഖ്(43)
27. റിയാദില്‍ കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി മാമ്പചന്ദ്രോത്ത് കുന്നുമ്പുറം പി.സി സനീഷ്(37)
28. ദമ്മാമില്‍ ആലപ്പുഴ ഓച്ചിറ കൃഷ്ണപുരം സ്വദേശി ബാബു തമ്പി (48)
29. അല്‍ഖോബാറില്‍ കോഴിക്കോട് പെരുമണ്ണ തെക്കേപ്പാടത്ത് വി.പി അബ്ദുല്‍ ഖാദര്‍ (55)
30. ജിദ്ദ സനാഇയ്യയിൽ ജോലിച്ചെയ്യുന്ന മലപ്പുറം വഴിക്കടവ് സ്വദേശി പുതിയത്ത് മുഹമ്മദ്
31. ജിദ്ദയിൽ മലപ്പുറം കാളിക്കാവ് സ്വദേശി മുഹമ്മദലി അനപ്പറ്റത്ത് (49)
32. ജിദ്ദയില്‍ മലപ്പുറം ചട്ടിപ്പറമ്പ് ചേങ്ങോട്ടൂർ സ്വദേശി പുള്ളിയിൽ ഉമ്മർ (49)
33. റിയാദില്‍ തൃശൂർ ഇരിഞ്ഞാലക്കുട വെള്ളാങ്ങല്ലൂർ സ്വദേശി കൊരമുട്ടിപ്പറമ്പിൽ ബഷീർ (64)
34. ദമ്മാമില്‍ ആലപ്പുഴ വാടയ്ക്കല്‍ സ്വദേശി കുരിശിങ്കല്‍ ജോണി (50)
35. റിയാദില്‍ തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശി വെള്ളാങ്ങല്ലൂര്‍ സ്വദേശി കൊരമുട്ടിപ്പറമ്പില്‍ ബഷീര്‍ (64)
36. ദമ്മാമില്‍ തിരുവനന്തപുരം മണക്കാട് ഫെര്‍ഷിന്‍ ക്വാട്ടേജിലെ ഫാറൂഖ് (67)
37.ജിസാനിലെ ബെയ്ഷില്‍ ഇടുക്കി തന്നിമൂട് സ്വദേശി മണ്ണില്‍പുരയിടത്തില്‍ സാബു കുമാര്‍ (52)