അല്‍ഹസ്സയില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ഇന്ന് ഉച്ചയോടെ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഉടന്‍ മരണപ്പെടുകയായിരുന്നു
Update: 2020-05-31 17:30 GMT
സൌദിയിലെ ദമ്മാം അല്‍ഹസ്സയില്‍ ചികില്‍സയിലായിരുന്ന മലയാളി യുവ എഞ്ചിനിയര്‍ മലപ്പുറം കോഡൂര്‍ സ്വദേശി ശംസീര്‍ പൂവാടന്‍ ഇന്ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 30 വയസ്സ് പ്രായമായിരുന്നു. ഇന്ന് ഉച്ചയോടെ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഉടന്‍ മരണപ്പെടുകയായിരുന്നു. ഭാര്യയും ഒരു കുട്ടിയുമുണ്ട് നാട്ടില്‍. ഭാര്യയുടെ പ്രസവം കഴിഞ്ഞ് കുട്ടിയെ കാണാന്‍ നാട്ടില്‍ പോകാനിരിക്കുകയായിരുന്നു ശംസീര്‍. കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു.