സൗദിയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു

ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച ആകെ മലയാളികളുടെ എണ്ണം 41 ആയി.

Update: 2020-06-01 12:08 GMT

സൗദിയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി സിമി സുരേഷാണ് മരിച്ചത്. 48 വയസ്സായിരുന്നു. ജിദ്ദയിലെ അൽ ഹനൂഫ് കോൺട്രാക്ടിങ് കമ്പനി ജീവനക്കാരിയായിരുന്നു. കോവിഡ് ബാധിച്ചതിനെത്തുടർന്ന് ആറ് ദിവസങ്ങളായി മഹ്ജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച ആകെ മലയാളികളുടെ എണ്ണം 41 ആയി.

Tags:    

Similar News