പ്രവാചകനിന്ദ: ഇസ്‍ലാമിനെ ഭീകരതയുമായി കൂട്ടിക്കെട്ടാന്‍ ശ്രമമെന്ന് സൗദി

ഫ്രാന്‍സിനെതിരെ അറബ് ലോകത്ത് പ്രതിഷേധവും ബഹിഷ്കരണവും ശക്തമാകുന്നതിന് ഇടയിലാണ് സൌദി അറേബ്യയുടെ ആദ്യ ഔദ്യോഗിക പ്രതികരണം

Update: 2020-10-28 00:55 GMT
Advertising

പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണുകളെയും ഇസ്‍ലാമിനെ ഭീകരതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളെയും അപലപിച്ച് സൌദി അറേബ്യ. ഇതിന്റെ പേരിലുള്ള തീവ്രവാദ നടപടികളെ നിരാകരിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ ദിവസം സൌദി പണ്ഡിത സഭയും അവഹേളനങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.

ഫ്രാന്‍സിനെതിരെ അറബ് ലോകത്ത് പ്രതിഷേധവും ബഹിഷ്കരണവും ശക്തമാകുന്നതിന് ഇടയിലാണ് സൌദി അറേബ്യയുടെ ആദ്യ ഔദ്യോഗിക പ്രതികരണം. സമാധാനമാണ് പ്രവാചകന്‍ പഠിപ്പിച്ചത്. അദ്ദേഹത്തെ അവഹേളിക്കുന്നത് അംഗീകരിക്കാനാകില്ല. ഇതിന്‍റെ പേരിലുള്ള തീവ്രവാദങ്ങളേയും രാജ്യം നിരാകരിക്കുന്നതായി സൌദി അറേബ്യ പ്രസ്താവനയില്‍ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യം അവഹേളനം, തീവ്രവാദം, കലാപം, പക എന്നിവയിലേക്ക് നയിക്കാനുള്ളതല്ല. പരസ്പര ബഹുമാനത്തോടെ വേണം വിമര്‍ശനങ്ങളെന്നും രാജ്യം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം സൌദി പണ്ഡിത സഭയും രംഗത്ത് വന്നിരുന്നു. സൌദിയിലെ ഫ്രഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കാംപയിന്‍ നടക്കുന്നുണ്ട്. എന്നാല്‍ കാംപയിന്‍ ശ്രദ്ധയില്‍ പെട്ടെന്നും ബഹിഷ്കരണം ബാധിച്ചിട്ടില്ല എന്നുമാണ് സൌദിയിലെ ഫ്രഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ പ്രതികരണം.

Full View
Tags:    

Similar News