സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന് ധനസഹായം: സമിതി രൂപീകരിച്ചു

മരിച്ച മലയാളി ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തിനും ആനുകൂല്യം ലഭിക്കും. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഒരു കോടിയോളം രൂപയാണ് നഷ്ടപരിഹാരം.

Update: 2020-11-08 03:37 GMT

സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക ധനസഹായം വിതരണം ചെയ്യുന്നതിന് സമിതി രൂപീകരിച്ചു. സഹായ വിതരണത്തിന് അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കുന്നതിനും ധനസഹായം നല്‍കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിനുമാണ് സമിതി പ്രവര്‍ത്തിക്കുക. ദിവസങ്ങള്‍ക്ക് മുമ്പാണ് സൗദി മന്ത്രിസഭ കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ക്ക് പ്രത്യേക ധനസഹായം പ്രഖ്യാപിച്ചത്.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയാണ് സഹായ പ്രഖ്യാപനം നടത്തിയത്. ഈ പ്രത്യേക ധനസഹായം വിതരണം ചെയ്യുന്നതിനാണ് സമിതി രൂപീകരിച്ചത്. അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കുന്നതിനും സഹായം വിതരണം നടത്തുന്നതിനുമാണ് സമിതി പ്രവര്‍ത്തിക്കുക. ആരോഗ്യ മന്ത്രാലയം, സൗദി ഹെല്‍ത്ത് കൗണ്‍സില്‍, ധനകാര്യ മന്ത്രാലയം, മാനവവിഭവ ശേഷി മന്ത്രാലയം എന്നീ വകുപ്പുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് സമിതി.

Advertising
Advertising

കോവിഡ് ബാധിച്ച് മരിച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും കുടുംബത്തിന് അഞ്ച് ലക്ഷം റിയാല്‍ വീതം നല്‍കാനാണ് തീരുമാനം. സര്‍ക്കാര്‍ - സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിനിടെ കോവിഡ് ബാധിച്ച് മരിച്ചവരെല്ലാം ആനുകൂല്യത്തിന് അര്‍ഹരായിരിക്കും. മരിച്ച മലയാളി ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആനുകൂല്യം ലഭിക്കും. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഒരു കോടിയോളം രൂപ വരും നഷ്ടപരിഹാരം. സൗദിയില്‍ കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത മാര്‍ച്ച് മുതല്‍ മരിച്ച എല്ലാവര്‍ക്കും ആനുകൂല്യമുണ്ടാകും.

Full View
Tags:    

Similar News