ആഗോള മരുന്ന് കമ്പനികളുമായി ചേര്‍ന്ന് കോവിഡ് വാക്‌സിന്‍ വികസിപ്പിക്കാന്‍ സൗദിയും

ലോകാരോഗ്യ സംഘടനയുടെ ഇത്തരം ശ്രമങ്ങളെ സഹായിക്കാന്‍ സൗദി ഇതിനകം അഞ്ഞൂറ് ദശലക്ഷം ഡോളര്‍ സംഭാവന നല്‍കിയതായും വിദേശ കാര്യ മന്ത്രി പറഞ്ഞു

Update: 2020-11-15 02:58 GMT

ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി ചേര്‍ന്ന് ഫലപ്രദമായ കോവിഡ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സൗദി അറേബ്യയെന്ന് വിദേശ കാര്യമന്ത്രി. മഹാമാരികളെയും പകര്‍ച്ച വ്യാധികളെയും തടയുന്നതിനുള്ള ശ്രമങ്ങള്‍ക്ക് സൗദി അറേബ്യ പിന്തുണ നല്‍കും. ലോകാരോഗ്യ സംഘടനയുടെ ഇത്തരം ശ്രമങ്ങളെ സഹായിക്കാന്‍ സൗദി ഇതിനകം അഞ്ഞൂറ് ദശലക്ഷം ഡോളര്‍ സംഭാവന നല്‍കിയതായും വിദേശ കാര്യ മന്ത്രി പറഞ്ഞു.

ഫലപ്രദമായ കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിന് ആഗോള മരുന്ന് കമ്പനികളുമായി സഹകരിച്ചു വരുന്നതായി സൗദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈല്‍ പറഞ്ഞു. പാരീസ് സമാധാന ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലോക ജനതയെ മഹാമാരിയില്‍ നിന്നും രക്ഷിക്കുന്നതിന് ലക്ഷ്യമിട്ടാണ് സൗദി ഈ ഉദ്യമത്തില്‍ പ്രവര്‍ത്തിച്ചു വരുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Advertising
Advertising

Full View

പകര്‍ച്ച വ്യാധി ചെറുക്കാന്‍ സൗദി ഭരണകൂടം നടത്തിയ പ്രവര്‍ത്തനങ്ങളെ മന്ത്രി എടുത്ത് പറഞ്ഞു. കോവിഡ് കൈകാര്യം ചെയ്യുന്നതിനും ഇതിനെതിരില്‍ ആഗോള പങ്കാളികളുമായി പ്രവര്‍ത്തിക്കുന്നതിനും രാജ്യം പ്രതിജ്ഞാബദ്ധമാണ്. ഈ വര്‍ഷം ആദ്യമായി വിര്‍ച്വല്‍ വഴി ജി-20 ഉച്ചകോടിക്ക് സൗദി ആതിഥേയത്വം വഹിക്കുന്നത് ഇതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. പകര്‍ച്ച വ്യാധികള്‍ക്കെതിരെ പോരാടുന്നതിനും പിന്തുണ ആവശ്യമുള്ള രാജ്യങ്ങളെ സഹായിക്കുന്നതിനുമായി സൗദി മുന്നോട്ട് വന്നിട്ടുണ്ട്. അന്താരാഷ്ട്ര ശ്രമങ്ങളെയും ലോകാരോഗ്യ സംഘടനയെയും പിന്തുണക്കുന്നതിന് അഞ്ഞൂറ് ദശലക്ഷം ഡോളര്‍ സംഭാവന നല്‍കിയതായും മന്ത്രി എടുത്ത് പറഞ്ഞു.

Tags:    

Similar News