സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശക്കാലത്ത് അടച്ച അറാർ അതിർത്തി സൗദിഅറേബ്യ തുറന്നു

1990ലെ സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശക്കാലത്ത് അടച്ച അറാർ അതിർത്തി സൗദി അറേബ്യ തുറന്നു. അധിനിവേശത്തെ തുടർന്ന് ഇരു രാജ്യങ്ങളും ബന്ധമവസാനിപ്പിച്ചതോടെയാണ് അതിർത്തി അടച്ചിരുന്നത്.

Update: 2020-11-20 03:10 GMT

1990ലെ സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശക്കാലത്ത് അടച്ച അറാർ അതിർത്തി സൗദി അറേബ്യ തുറന്നു. അധിനിവേശത്തെ തുടർന്ന് ഇരു രാജ്യങ്ങളും ബന്ധമവസാനിപ്പിച്ചതോടെയാണ് അതിർത്തി അടച്ചിരുന്നത്. മേഖലയിൽ ഇറാന്റെ സ്വാധീനം കുറക്കാൻ കൂടി ലക്ഷ്യം വെച്ചാണ് സൗദി ആഘോഷ പൂർവം അതിർത്തി തുറന്നത്.

സദ്ദാം ഹുസൈൻ കുവൈത്ത് അധിനിവേശം നടത്തിയ കാലത്ത് അടച്ചതായിരുന്നു അറാറിലെ അതിർത്തി. സൗദിയുടെ വടക്കൻ മേഖലയിലുള്ള അറാർ-ജദീദ അതിർത്തി തുറക്കുന്നതിൽ വ്യാപാര ബന്ധവും നയതന്ത്ര നീക്കങ്ങളും ഇരു രാജ്യങ്ങളും ലക്ഷ്യം വെക്കുന്നു. ഇറാനുമായി 1559 കി.മീ അതിരു പങ്കിടുന്ന രാജ്യം കൂടിയാണ് ഇറാഖ്. മേഖലയിൽ ഇറാന്റെ സ്വാധീനം കുറക്കാൻ ഇറാഖുമായുള്ള ബന്ധം നിർണായകമാണ്. കഴിഞ്ഞ ദിവസം സൗദി കിരീടാവകാശിയും ഇറാഖ് ഭരണാധികാരിയും ചർച്ച നടത്തിയിരുന്നു.

Advertising
Advertising

ഇതിന് പിന്നാലെയാണ് അറാർ അതിർത്തി തുറക്കുന്നത്. സൗദിയുടെ ഇറാഖ് അംബാസിഡറും വടക്കൻ പ്രവിശ്യാ ഗവർണറും ഇറാഖ് ആഭ്യന്തര മന്ത്രിയും ചടങ്ങിൽ ആഘോഷത്തോടെ പങ്കെടുത്തു. വിവിധ കരാറുകൾ ഇരു രാജ്യങ്ങളും തമ്മിൽ ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. 2015ൽ സൗദി അറേബ്യ ബാഗ്ദാദിലെ എംബസി തുറന്നിരുന്നു. ഇറാഖിൽ നിന്നുള്ള വിവിധ ഉത്പന്നങ്ങളും ഇനി സൗദിയിലേക്കെത്തും. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലേക്കും കാർഗോ ലോറികൾ നീങ്ങിയിട്ടുണ്ട്. സൗദിയുടെ ഉപഹാരം വഹിച്ചുള്ള ലോറികൾ ഇറാഖ് അതിർത്തി കടന്നിട്ടുണ്ട്.

Watch Video;

Full View
Tags:    

Similar News