മുൻ ജിദ്ദ പ്രവാസി എടവനക്കാട് സ്വദേശി നിര്യാതനായി
കുരുടംപറമ്പിൽ അബ്ദുൽ ലത്തീഫ് (73) ആണ് മരിച്ചത്
Update: 2026-01-19 11:56 GMT
ജിദ്ദ: ദീർഘകാലം സൗദിയിൽ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായിരുന്ന എറണാംകുളം വൈപ്പിൻ എടവനക്കാട് സ്വദേശി കുരുടംപറമ്പിൽ അബ്ദുൽ ലത്തീഫ് (73) നിര്യാതനായി. എറണാകുളം മുനവറുൽ ഇസ്ലാം ഹൈസ്‌കൂൾ മുൻ അധ്യാപകൻ ആയിരുന്ന ഇദ്ദേഹം ജിദ്ദയിലും റിയാദിലും നജ്റാനിലുമായി നാലര പതിറ്റാണ്ട് കാലം പ്രവാസിയായിരുന്നു.
ജിദ്ദയിലുണ്ടായിരിക്കെ നാട്ടുകാരുടെ കൂട്ടായ്മയായ ജിദ്ദ സേവ പ്രസിഡൻ്റ്, തനിമ സാംസ്‌കാരിക വേദി ശറഫിയ യൂനിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു. പിതാവ്: കോയക്കുഞ്ഞി, ഭാര്യ : കൊടുങ്ങല്ലൂർ അയ്യാരിൽ കരിക്കുളം കുടുംബാംഗം ഐശാബി, മക്കൾ: അസ് ല, കെൻസ, മരുമക്കൾ: ഫാരിസ്, അലീഫ്. ഇന്ന് രാവിലെ നായരമ്പലം ജുമാമസ്ജിദ് മഖ്ബറയിൽ മയ്യിത്ത് ഖബറടക്കി.