ഇന്ത്യൻ ആർമി ചീഫ് മനോജ് മുകുന്ദ് നരവാനെ സൌദിയില്‍; യു.എ.ഇ.യും സന്ദര്‍ശിക്കും
സന്ദര്‍ശനം ഗള്‍ഫ് - പാകിസ്ഥാന്‍ ബന്ധം വഷളാകുന്നതിനിടെ. സുരക്ഷാ രംഗത്തെ സഹകരണം ചർച്ചയാകും.
സന്ദർശനത്തിനായി ഇന്ത്യൻ സൈനിക മേധാവി സൗദിയില്‍. യു.എ.ഇയും സൈനിക മേധാവി സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. സന്ദർശനത്തിൽ സുരക്ഷാരംഗത്തെ സഹകരണം ചർച്ചയായേക്കും. പാകിസ്താനുമായുള്ള ഗൾഫ് രാജ്യങ്ങളുടെ ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് സന്ദർശനമെന്ന് ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ സൈനിക മേധാവി ജനറൽ മനോജ് മുകുന്ദ് നരാവനെയാണ് സൗദി-യു.എ.ഇ സന്ദർശനത്തിനായി എത്തുന്നത്. ദേശീയ മാധ്യമങ്ങൾ അതീവ പ്രാധാന്യത്തോടെ നൽകിയ വാർത്ത സംബന്ധിച്ച് എംബസിയിൽ നിന്നും ഇതുവരെ സ്ഥിരീകരണമായിട്ടില്ല. ആദ്യമായാണ് ഇന്ത്യൻ സൈനിക മേധാവി ഏഷ്യൻ അറബ് രാജ്യങ്ങളിലേക്ക് സന്ദർശനത്തിനെത്തുന്നത്. സൗദി പാക് ബന്ധം നേരത്തെയുള്ളയത്ര ഊഷ്മളമല്ലാത്ത സാഹചര്യത്തിലാണ് സന്ദർശനമെന്നും ഇന്ത്യൻ ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
സൗദിയിലെത്തുന്ന അദ്ദേഹം സൗദി നാഷണൽ ഡിഫൻസ് കോളജിൽ സന്ദർശനം നടത്തും. ശേഷം സൈനിക മേധാവികളുമായി കൂടിക്കാഴ്ചയുണ്ടാകും. ഇതിന് ശേഷം യു.എ.ഇയിലേക്ക് പുറപ്പെടും. നേരത്തെ നേപ്പാളിലേക്കും മ്യാന്മറിലേക്കും സൈനിക മേധാവി സമാന രീതിയിൽ സന്ദർശനം നടത്തിയിരുന്നു. ഇന്ത്യക്കാവശ്യമായ 32 ശതമാനം പ്രകൃതി വാതകവും, 17 ശതമാനം ക്രൂഡ് ഓയിലും സൗദി അറേബ്യയാണ് നൽകുന്നത്.