സൗദിയില്‍ ശിശിരോത്സവത്തിന് തുടക്കമായി
സൗദിയില്‍ ശൈത്യകാല ഉല്‍സവത്തിന് തുടക്കമായി. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലായി അഞ്ഞൂറോളം പരിപാടികളും പാക്കേജുകളുമാണ് വിന്റര്‍ സീസണോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.
Update: 2020-12-13 02:41 GMT
സൗദിയില്‍ ശൈത്യകാല ഉല്‍സവത്തിന് തുടക്കമായി. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലായി അഞ്ഞൂറോളം പരിപാടികളും പാക്കേജുകളുമാണ് വിന്റര്‍ സീസണോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. സൗദി ടൂറിസം മന്ത്രാലയമാണ് മാര്‍ച്ച് അവസാനം വരെ നീണ്ട് നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സൗദി ടൂറിസം മന്ത്രാലയമാണ് വിന്റര്‍ സീസണ്‍ പ്രോഗ്രാമുകള്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ പതിനേഴ് ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ ആഘോഷ പരിപാടികള്‍. കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും പങ്കെടുക്കാവുന്ന തരത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖാത്തിബ് വിശദീകരിച്ചു. മൂന്നൂറോളം പാക്കേജുകളാണ് ഇതിനായി മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്.
Watch More...