സൗദിയില്‍ സ്വതന്ത്ര സാമ്പത്തിക മേഖല അന്തിമഘട്ടത്തില്‍
രാജ്യത്ത് സ്വതന്ത്ര സാമ്പത്തിക മേഖലകള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെന്ന് സൗദി നിക്ഷേപ മന്ത്രാലയം.
രാജ്യത്ത് സ്വതന്ത്ര സാമ്പത്തിക മേഖലകള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെന്ന് സൗദി നിക്ഷേപ മന്ത്രാലയം. സാമ്പത്തിക വ്യവസ്ഥക്ക് കൂടുതൽ സംഭാവനകളര്‍പ്പിക്കാന്‍ കഴിയുന്ന വന്‍ പദ്ധതികളെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക സാമ്പത്തിക മേഖലകള്‍ നിര്‍മ്മിക്കുക. മേഖലക്ക് പ്രത്യേക നിയമനിര്‍മ്മാണവും നികുതിയിളവുള്‍പ്പെടെയുള്ള നിരവധി ആനൂകൂല്യങ്ങളും ലഭ്യമാക്കും.
രാജ്യത്ത് തുടക്കം കുറിക്കുന്ന ഫ്രീ സോണുകളുടെ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. സ്വതന്ത്ര സാമ്പത്തിക മേഖലകളുടെ പ്രവര്‍ത്തനങ്ങളും രീതിയും സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ അവലോകനത്തിലാണെന്നും ഉടന്‍ പ്രഖ്യാപനം പ്രതീക്ഷിക്കാമെന്നും മന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുക്കുന്ന സോണുകളെ പുതിയ ബജറ്റില്‍ ചില പ്രത്യേക നികുതികളില്‍ നിന്നും ഒഴിവാക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സാമ്പത്തിക സോണുകളെ പ്രത്യേക നിയമ നിര്‍മ്മാണാധികാരത്തിലായിരിക്കും കൊണ്ടുവരിക. ഒപ്പം സോണുകള്‍ രാജ്യത്തെ പൊതു അന്തരീക്ഷത്തില്‍ നിന്നും ഭിന്നവും പ്രത്യേക ആനുകൂല്യങ്ങള്‍ ലഭ്യമായവയുമായിരിക്കുമെന്നും മന്ത്രി വിശദീകരിച്ചു. പുതിയ വ്യവസായങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ള തദ്ദേശിയരും വിദേശികളുമായ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് സ്വതന്ത്ര സാമ്പത്തിക സോണുകള്‍ക്ക് രൂപം നല്‍കുന്നത്.
More to watch...