നിക്ഷേപ മേഖലയിൽ വൻ കുതിപ്പിനൊരുങ്ങി സൗദി അറേബ്യ

നിക്ഷേപ മേഖലയിൽ സൗദി അറേബ്യ വൻകുതിച്ച് ചാട്ടത്തിനൊരുങ്ങുന്നു. സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്ന ശരീക് പദ്ധതി വഴി പത്ത് വർഷത്തിനുള്ളിൽ 12 ട്രില്യൺ റിയാൽ നിക്ഷേപിക്കുമെന്ന് കിരീടാവകാശി പറഞ്ഞു.

Update: 2021-04-01 01:25 GMT

നിക്ഷേപ മേഖലയിൽ സൗദി അറേബ്യ വൻകുതിച്ച് ചാട്ടത്തിനൊരുങ്ങുന്നു. സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്ന ശരീക് പദ്ധതി വഴി പത്ത് വർഷത്തിനുള്ളിൽ 12 ട്രില്യൺ റിയാൽ നിക്ഷേപിക്കുമെന്ന് കിരീടാവകാശി പറഞ്ഞു. സമ്പന്നവും ശക്തവുമായ സ്വകാര്യ മേഖലയ കെട്ടിപ്പടുക്കുക എന്ന ദേശീയ പദ്ധതിയുടെ ഭാഗമായാണിത്. ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പുതിയ പദ്ധതി.

അടുത്ത പത്ത് വർഷത്തിനുള്ളിൽ ദേശീയ സമ്പദ് വ്യവസ്ഥയിൽ 12 ട്രില്യൺ റിയാൽ നിക്ഷേപം ഇറക്കും വിധമാണ് ശരീക്ക് എന്ന പദ്ധതി സ്വകാര്യമേഖലക്കായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചത്. സർക്കാറും സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുകയും, അത് വഴി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വളർച്ചക്ക് സ്വകാര്യ മേഖലയിലെ കമ്പനികളുടെ സംഭാവന വർധിപ്പിക്കുകയുമാണ് ലക്ഷ്യം. സമ്പന്നവും ഊർജ്ജസ്വലവുമായ സ്വകാര്യമേഖല കെട്ടിപ്പടുക്കുക എന്ന രാജ്യത്തിന്റെ ദേശീയ പദ്ധതികളുടെ ഭാഗമായാണിത്. ആഗോള സമ്പദ് വ്യവസ്ഥയിൽ 18ാം സ്ഥാനത്തുള്ള സൗദിയെ പതിനഞ്ചാം സ്ഥാനത്തേക്കുയർത്തുകയും പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നു.

Advertising
Advertising

കമ്പനികളുടെ വിവിധ പദ്ധതികളും നിക്ഷേപങ്ങളും വേഗത്തിൽ പൂർത്തിയാക്കാൻ ശരീക് പദ്ധതി വഴി പ്രായോഗിക പിന്തുണ നൽകും. കമ്പനികളുടെ ആവശ്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനും വിഷൻ 2030 പദ്ധതി പ്രകാരമുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനും ഇതിലൂടെ സാധിക്കും. പദ്ധതി പ്രാവർത്തികമാകുന്നതോടെ സ്വകാര്യമേഖലയിൽ ലക്ഷകണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കിരീടാവകാശി പ്രത്യാശ പ്രകടിപ്പിച്ചു.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News