സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു; സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധന

മുന്‍കാലങ്ങളെ അപേക്ഷിച്ച് വനിതകളിലെ തൊഴിലില്ലായ്മ നിരക്കാണ് വന്‍ തോതില്‍ കുറഞ്ഞത്.

Update: 2021-04-01 01:56 GMT
Advertising

സൗദിയില്‍ തൊഴിലില്ലായ്മ നിരക്കില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. 2020 അവസാനിക്കുമ്പോള്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 12.6 ശതമാനമായാണ് കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം 14.9 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ദേശീയ ജനസംഖ്യാനുപാതിക തൊഴിലില്ലായ്മ നിരക്ക് 8.5ല്‍ നിന്നും 7.4 ആയും കുറഞ്ഞു. പുരുഷന്‍മാരില്‍ നാലു ശതമാനവും വനിതകളില്‍ 20.2 ശതമാനവുമായാണ് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വനിതകളിലെ തൊഴിലില്ലായ്മ നിരക്ക് വന്‍ തോതില്‍ കുറഞ്ഞു. 4.4 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

അതേസമയം, രാജ്യത്തെ മൊത്തം ജീവനക്കാരിലെ സ്വദേശി വിദേശി അനുപാതത്തിലും വര്‍ധനവ് രേഖപ്പെടുത്തി. മൊത്തം ജീവനക്കാരില്‍ സ്വദേശി പുരുഷ ജീവനക്കാര്‍ 68.5 ശതമാനമായും സ്ത്രീ ജീവനക്കാര്‍ 33.2 ശതമാനമായുമാണ് ഉയര്‍ന്നത്.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News