ആദ്യ സൗരോര്‍ജ കാര്‍ പുറത്തിറക്കി സൗദി അറേബ്യ

അല്‍ഫൈസല്‍ സര്‍വ്വകലാശാലയിലെ എഞ്ചിനിയറിംഗ് വിദ്യാര്‍ഥികളാണ് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന കാറിന്റെ രൂപകല്‍പ്പനയും നിര്‍മ്മാണവും നിര്‍വ്വഹിച്ചത്

Update: 2021-04-03 02:26 GMT

സൗരോര്‍ജത്തെ വൈദ്യുതോര്‍ജ്ജമാക്കി പ്രവര്‍ത്തിക്കുന്ന കാര്‍ രൂപകല്‍പ്പന ചെയ്ത് പുറത്തിറക്കിയിരിക്കുകയാണ് സൗദി അറേബ്യയിലെ ഒരു കൂട്ടം വിദ്യാര്‍ഥികളും അധ്യാപകരും. അല്‍ഫൈസല്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളാണ് ചരിത്രപരമായ ഈ നേട്ടം കൈവരിച്ചത്. പ്രഫസര്‍ ഹബീബ് ഫാറൂഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യം വിജയിപ്പിച്ചെടുത്തത്.

ബോയിംഗുമായി സഹകരിച്ചാണ് പദ്ധതി വിജയിപ്പിച്ചത്. സൗദി ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 ന്റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കം കുറിച്ചതും പിന്നീട് വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചതുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വിശദീകരിച്ചു. പുതിയ കണ്ടെത്തല്‍ അന്താരാഷ്ട്ര മല്‍സര വേദികളില്‍ പ്രദര്‍ശിപ്പിക്കുമെന്നും കൂടുതല്‍ ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുമെന്നും പ്രഫസര്‍ മുഹമ്മദ് ബിന്‍ അലി അല്‍ ഹയാസ പറഞ്ഞു.

Advertising
Advertising

Full View

മണിക്കൂറില്‍ എണ്‍പത് കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിവുള്ളതാണ് തദ്ദേശിയമായി നിര്‍മ്മിച്ച കാര്‍. ഒറ്റ ചാര്‍ജില്‍ 2500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നും നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്ത അസിസ്റ്റന്‍ര് പ്രൊജക്ട് സുപ്പര്‍വൈസര്‍ ഡോ. അഹമ്മദ് ഒതീഫി വ്യക്തമാക്കി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News