തവക്കൽനാ ആപ്പ് വഴി ഹജ്ജ് ഉംറ പെർമിറ്റ് അനുവദിക്കും

വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ റമദാനിൽ ഹറമുകളിലേക്ക് പ്രവേശനം അനുവദിക്കൂ.

Update: 2021-04-09 02:34 GMT

സൗദിയിൽ തവക്കൽനാ ആപ്പ് വഴി ഹജ്ജ് ഉംറ പെർമിറ്റുകൾ അനുവദിക്കും. ഇഅ്തമർനാ ആപ്പിനെ തവക്കൽനയിൽ ലയിപ്പിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വാഹന ഇൻഷൂറൻസ് സംബന്ധിച്ച വിവരങ്ങളും പരിഷ്‌കരിച്ച തവക്കൽനാ ആപ്പിൽ ലഭ്യമാണ്.

ഇഅ്തമർനാ ആപ്പ് വഴിയായിരുന്നു ഇത് വരെ സൗദിയിൽ ഉംറ പെർമിറ്റുകൾ അനുവദിച്ചിരുന്നത്. എന്നാൽ തവക്കൽനാ ആപ്പിൽ ബുധനാഴ്ച നടത്തിയ പരിഷ്‌കരണത്തിലൂടെ ഹജ്ജ് ഉംറ പെർമിറ്റുകൾ നേടുന്നതിനുള്ള സേവനങ്ങൾ കൂടി ഉൾപ്പെടുത്തി. നിലവിൽ തവക്കൽനാ ഉപയോഗിക്കുന്നവർ ആപ്ലിക്കേഷൻ അപ്‌ഡേറ്റ് ചെയ്താൽ മാത്രമേ പുതിയ സേവനങ്ങൾ ലഭ്യമാകൂ. ഇഅ്തമർനാ ആപ്പിനെ തവക്കൽനയിൽ ലയിപ്പിക്കുന്ന പദ്ധതി പരിഗണനിയിലുണ്ടെന്ന് ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി പറഞ്ഞു.

Advertising
Advertising

പദ്ധതി പൂർത്തിയാകുന്നതോടെ ഇഅ്തമർനാ ആപ്പ് വഴി നേടിയിരുന്ന, ഹറമുകളിൽ നമസ്‌കരിക്കുന്നതിനുള്ള പെർമിറ്റുകളും, ഹജ്ജ് ഉംറ അനുമതി പത്രങ്ങളും തവക്കൽനാ വഴി ലഭിക്കും. റമദാനിൽ വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ ഹറമുകളിലേക്ക് പ്രവേശനം അനുവദിക്കൂ.

ഒരു ഡോസ് എടുത്തവർക്ക് 14 ദിവസത്തിന് ശേഷവും അനുമതി പത്രം ലഭിക്കും. വാഹന ഇൻഷൂറൻസ് സംബന്ധമായ വിവരങ്ങളും തവക്കൽനാ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Full View
Tags:    

Similar News