കൊല്ലത്ത് സദ്യക്കിടെ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്

സ്ത്രീകളടക്കം നിരവധി പേർക്ക് മർദനത്തിൽ പരിക്കേറ്റു. കല്യാണത്തിന് വന്നവർ തെന്മല പോലീസ് സ്റ്റേഷനിലും കയറിയ ശേഷമാണ് മടങ്ങിപ്പോയത്.

Update: 2021-02-21 14:30 GMT

കൊല്ലം ആര്യങ്കാവിൽ വിവാഹ ചടങ്ങിനിടെ കൂട്ടത്തല്ല്. സംഭവത്തിൽ ഏഴ് പേർക്കെതിരെ തെന്മല പോലീസ് കേസെടുത്തു. കൊല്ലം ആര്യങ്കാവ് ശ്രീ ധർമ്മ ശാസ്ത ക്ഷേത്രത്തിലായിരുന്നു കല്യാണ മണ്ഡപം. വരൻ കടയ്ക്കൽ സ്വദേശിയും വധു ആര്യങ്കാവ് സ്വദേശിയും. താലികെട്ടൊക്കെ കഴിഞ്ഞ ശേഷം സദ്യ. സദ്യക്കിടയിലാണ് സേവ് ദ ഡേറ്റിൽ ഇല്ലാതിരുന്ന ആ പ്രത്യേക ചടങ്ങ് നടന്നത്. വരന്റെ സംഘത്തിലുള്ളവര്‍ വധുവിന്റെ ബന്ധുക്കളിലൊരാളുടെ തോളില്‍ തട്ടിയതുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. മദ്യലഹരിയിലായിരുന്നു സംഘമെന്നാണ് വധുവിന്റെ ബന്ധുക്കള്‍ പറയുന്നത്. സ്ത്രീകളടക്കം നിരവധി പേർക്ക് മർദനത്തിൽ പരിക്കേറ്റു. കല്യാണത്തിന് വന്നവർ തെന്മല പോലീസ് സ്റ്റേഷനിലും കയറിയ ശേഷമാണ് മടങ്ങിപ്പോയത്.

watch video

Full View
Tags:    

Similar News