ബംഗാളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂഡ് ബോംബ് ആക്രമണം; 6 പേര്‍ക്ക് പരിക്ക്

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു

Update: 2021-03-06 04:23 GMT

ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലുണ്ടായ ക്രൂഡ് ബോംബ് ആക്രമണത്തില്‍ ആറ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.

വെള്ളിയാഴ്ച രാത്രിയാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ ഒരു സംഘം ക്രൂഡ് ബോംബ് എറിഞ്ഞത്. പരിക്കേറ്റവരെ ഉടന്‍ തന്നെ കാനിംഗ് സബ്ഡിവിഷൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശോവന്‍ ദേവ്നാഥ്, വിക്രം ഷില്‍, അര്‍പ്പന്‍ ദേവ്നാഥ്, സ്വപന്‍ കുരളി, മഹാദേവ് നായിക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബി.ജെ.പി നേതാവ് വരുണ്‍ പ്രമാണികും സംഘവും ചേര്‍ന്നാണ് ബോംബിടാന്‍ പദ്ധതിയിട്ടതെന്നും അപ്പോഴാണ് അപകടമുണ്ടായതെന്നും ഗോസബ നിയമസഭാ സീറ്റിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ജയന്ത് നാസ്കർ ആരോപിച്ചു.

Advertising
Advertising

Tags:    

Similar News