'കോമാളിയെ അധികാരത്തിലേറ്റിയാൽ ഇങ്ങനെയാകും ' അമേരിക്കയിലെ അക്രമത്തിൽ പരിഹാസവുമായി സോഷ്യൽ മീഡിയ

അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അനുകൂലികൾ നടത്തുന്ന അക്രമത്തിൽ പരിഹാസവുമായി സോഷ്യൽ മീഡിയ.

Update: 2021-01-07 11:39 GMT

അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അനുകൂലികൾ നടത്തുന്ന അക്രമത്തിൽ പരിഹാസവുമായി സോഷ്യൽ മീഡിയ. ലോകത്തെ പലയിടത്തും ജനാധിപത്യം പുനഃസ്ഥാപിക്കാനെന്ന പേരിൽ ഇടപെടുന്ന അമേരിക്കയിൽ നടന്ന അക്രമങ്ങളെ പലരും വിമർശിച്ചു.

ഇറാഖിൽ നിന്നും അമേരിക്കയിലേക്ക് ജനാധിപത്യം പുനഃസ്ഥാപിക്കാൻ സൈന്യത്തെ വിടണമെന്നും ചിലർ പരിഹസിച്ചു. കോമാളികളെ അധികാരമേൽപ്പിച്ചാൽ ഇതുപോലെ ആകുമെന്ന് പലരും പരിഹസിച്ചു.

ലോകത്തിലെ ഏകാധിപത്യ പ്രവണത പുലർത്തുന്ന പല ഭരണാധികാരികളെയും പരിഹസിക്കുന്ന പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്,ട്വിറ്റർ എന്നിവയിൽ നിറഞ്ഞു. അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നുവന്നതിനാൽ ട്രംപിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്.

Advertising
Advertising

Tags:    

Similar News