വംശനാശഭീഷണി നേരിടുന്ന ജീവികളെ പുനരധിവസിപ്പിച്ച് ഷാർജ പരിസ്ഥിതി അതോറിറ്റി

ഇത്തിഹാദ് പദ്ധതി പ്രദേശത്തു നിന്നാണ് ജീവികളെ മാറ്റിയത്

Update: 2021-03-11 03:13 GMT

ഷാര്‍ജയിലെ ഇത്തിഹാദ് റെയിൽ പദ്ധതി പ്രദേശത്തുനിന്ന് 300 ജീവികളെ പിടികൂടി മറ്റൊരു പ്രദേശത്തേക്ക് മാറ്റി വാസസ്ഥലമൊരുക്കി. ഷാർജയിലെ മിസനാദ് പ്രൊട്ടക്റ്റഡ് ഏരിയയിൽ നിന്നാണ് ഇവയെ സുരക്ഷിതമായി പിടികൂടിയത്.

വംശനാശ ഭീഷണി നേരിടുന്ന വിവിധ വിഭാഗത്തിൽപെട്ട 266 പല്ലികൾ, അഞ്ച് വിഷപ്പാമ്പുകൾ എന്നിവ പുനരധിവസിപ്പിച്ചതിൽ ഉൾപ്പെടും. ഇതിനായി നിയോഗിച്ച പ്രത്യേക സംഘം രാത്രികാലങ്ങളിൽ പരിശോധന നടത്തിയാണ് ഇവയെ പിടികൂടിയത്. പിടികൂടുന്നതിന്‍റെ വീഡിയോയും അധികൃതർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. പരിസ്ഥിതി രംഗത്തെ വിദഗ്ദരുമായി സഹകരിച്ച് ഷാർജ പരിസ്ഥിതി സംരക്ഷണ അതോറിറ്റിയാണ് ദൗത്യം പൂർത്തിയാക്കിയത്. പാമ്പ്, തേൾ, പ്രാവ്, എലി എന്നിവയുടെ ആവാസ കേന്ദ്രമാണ് മിസാൻഡ് സംരക്ഷിത പ്രദേശം.

Advertising
Advertising

യു.എ.ഇ-സൗദി അതിർത്തിയായ അൽ ഗുവൈഫാത്തിൽ നിന്ന് രാജ്യത്തിന്‍റെ കിഴക്കൻ തീരപ്രദേശമാ ഫുജൈറ വരെയാണ് ഇത്തിഹാദ് റെയിൽവേ നീളുന്നത്. യു.എ.ഇയുടെ ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന റെയിൽപദ്ധതിയുടെ രണ്ടാം ഘട്ട നിർമാണമാണ് നടക്കുന്നത്. 1,200 കിലോമീറ്ററാണ് ദൈർഘ്യം. 4,000 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷം ആറ് കോടി ടൺ ചരുക്കുനീക്കം നടക്കുമെന്നാണ് പ്രതീക്ഷ. ആദ്യം ചരക്കുനീക്കമാണ് നടത്തുന്നതെങ്കിലും ഭാവിയിൽ യാത്രാ ട്രെയിനുകളും സർവീസ് നടത്തും.

Full View
Tags:    

Similar News