ചൈനയിലേക്ക് ഒരു യാത്ര; കുറച്ച് വിനോദവും ഒപ്പം ബിസിനസും...

മീഡിയവണുമായി കൈകോര്‍ത്താണ് ബോണ്‍വോ ഈ ആശയത്തിന് നിറച്ചാര്‍ത്ത് നല്‍കുന്നത്. 

Update: 2019-06-12 10:53 GMT

ഓരോ യാത്രയും പുതിയ അനുഭവങ്ങളാണ്. മിക്ക യാത്രകളും എക്കാലത്തേക്കുമുള്ള ഓര്‍മകള്‍ സമ്മനിച്ചായിരിക്കും അവസാനിക്കുക. എന്നാല്‍ വിനോദത്തിനും ഉല്ലാസത്തിനുമൊപ്പം യാത്രകള്‍ നിങ്ങളുടെ ബിസിനസിന് കൂടി ഗുണം ചെയ്താലോ ? ഇത്തരമൊരു ആശയത്തിന് യാഥാര്‍ഥ്യത്തിന്റെ മുഖം ചാര്‍ത്തി നല്‍കുകയാണ് ബോണ്‍വോ. മീഡിയവണുമായി കൈകോര്‍ത്താണ് ബോണ്‍വോ ഈ ആശയത്തിന് നിറച്ചാര്‍ത്ത് നല്‍കുന്നത്. ബോണ്‍വോയുടെ കണ്‍‍സപ്റ്റ് ട്രിപ്പുകള്‍ ഇതിനോടകം സഞ്ചാരികളില്‍ ശ്രദ്ധനേടിയവയാണ്. സിംഗപൂര്‍ - മലേഷ്യ മാജിക് ക്രൂയിസ് ആയിരുന്നു ഇവയില്‍ ശ്രദ്ധേയം. ലോകപ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുക്കാടിന്റെ നേതൃത്വത്തിലായിരുന്നു ആ യാത്ര.

Advertising
Advertising

ഇപ്പോഴിതാ പുതിയ യാത്രയ്ക്കുള്ള വിളി എത്തിയിരിക്കുന്നു. ഇത്തവണ സാങ്കേതിക വിദ്യയിലും മറ്റും ലോകോത്തര നിലവാരം കൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്ന ചൈനയിലേക്കാണ് സഞ്ചാരികളെ ബോണ്‍വോ വിളിക്കുന്നത്. ആര്‍ക്കിടെക്റ്റ്, ഇന്റീരിയര്‍ ഡിസൈനേഴ്‍സ്, ബില്‍ഡേഴ്‍സ് എന്നിവര്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന തരത്തിലാണ് ഗോ ടു ചൈന എന്ന ഈ യാത്ര ഒരുക്കിയിരിക്കുന്നത്. ലളിതമായി പറഞ്ഞാല്‍, താരതമ്യേന കുറഞ്ഞ ചെലവില്‍ ആരും കൊതിക്കുന്ന തരത്തിലുള്ള വീടുകള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിനോദത്തിനൊപ്പം ബിസിനസും കൊഴുപ്പിക്കാന്‍ ഒരു യാത്ര. ഈ യാത്രയിൽ ആദ്യം ബുക്ക് ചെയ്യുന്ന 40 പേര്‍ക്കാണ് യാത്രാസൌകര്യം ലഭിക്കുക. ജൂലൈ 27 മുതല്‍ ആഗസ്റ്റ് 4 വരെയാണ് യാത്ര.

ചൈനയിലെ പ്രധാന ബിസിനസ്‌ കേന്ദ്രങ്ങളില്‍ സന്ദര്‍ശിക്കാനും ബിസിനസുകാരുമായി ആശയവിനിമയം നടത്താനും യാത്രയില്‍ അവസരമുണ്ട്. അറിവും മുൻപരിചയവും കൊണ്ടും തന്നെ ഒരോരുത്തരുടേയും ബിസിനസ് ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ടീമുകളെ ചൈനയില്‍ ബന്ധിപ്പിച്ചുകൊടുക്കുന്നതാണ് ട്രിപ്പിന്റെ മുഖ്യ ആകര്‍ഷണം. ചൈനയിലെ ഡീലര്‍മാരും ബിസിനസുകാരുമായി ബന്ധം സ്ഥാപിച്ചെടുക്കാനുള്ള അവസരവും കമ്പനി സന്ദര്‍ശനങ്ങളും ചൈനയില്‍ നിങ്ങള്‍ക്കിണങ്ങുന്ന ബിസിനസുകാരുമായി പുതിയ കരാറിലേര്‍പ്പെടാനുള്ള അവസരവുമൊക്കെ ഈ യാത്രയിലുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് - 8594022166, 9961401502.

Tags:    

Similar News