''പൊന്നിനെക്കാള്‍ വിലയുണ്ട് ഞങ്ങള്‍ക്കീ വെങ്കലത്തിന്''

മത്സരം തുടങ്ങിയതു മുതല്‍ അവസാനിക്കുന്നത് വരെ ഇമ ചിമ്മാതെയാണ് ശ്രീജേഷിന്‍റെ കുടുംബം ടിവിക്ക് മുന്നിലിരുന്നത്

Update: 2021-08-05 07:24 GMT
Editor : Jaisy Thomas | By : Web Desk

ശ്രീജേഷിന് ഉറച്ച പിന്തുണ നല്‍കിയ കുടുംബത്തിന് ഈ വെങ്കല മെഡല്‍ സ്വര്‍ണത്തെക്കാൾ ‍ വിലയേറിയതാണ്. മത്സരം തുടങ്ങിയതു മുതല്‍ അവസാനിക്കുന്നത് വരെ ഇമ ചിമ്മാതെയാണ് ശ്രീജേഷിന്‍റെ കുടുംബം ടിവിക്ക് മുന്നിലിരുന്നത്.

പുലര്‍ച്ചെ അമ്പലത്തില്‍ പോയി പ്രാര്‍ഥിച്ച ശേഷമാണ് അമ്മയും അച്ഛനും ഭാര്യയും മക്കളും അടങ്ങുന്ന ശ്രീജേഷിന്‍റെ കുടുംബം ടിവിക്ക് മുന്‍പിലിരുന്നത്. കളിക്കളത്തിലിറങ്ങും മുന്‍പെ വിജയപ്രതീക്ഷയാണ് വീട്ടുകാരുമായി ശ്രീജേഷ് പങ്കുവെച്ചിരുന്നു. എന്നാല്‍ ആദ്യ ക്വാര്‍ട്ടറില്‍ ജര്‍മനി മുന്നേറ്റം നടത്തിയപ്പോള്‍ നെഞ്ചിടിപ്പായി. കാത്തിരുന്ന് കിട്ടിയ ഇന്ത്യയുടെ ആദ്യ ഗോളില്‍ സന്തോഷം അലതല്ലി.

Advertising
Advertising

അധികം വൈകിയില്ല, വീണ്ടും പ്രതിരോധത്തില്‍. 3-1 എന്ന നിലയില്‍ ജര്‍മനി മുന്നിട്ട് നിന്നപ്പോഴും പ്രതീക്ഷ കൈവിട്ടില്ല. പിന്നീട് തുടരെ തുടരെ പള്ളിക്കരയിലെ വീട്ടില്‍ കയ്യടികള്‍ മുഴങ്ങി. പൊരുതി നേടിയ ഈ വെങ്കലത്തിന് സ്വര്‍ണത്തെക്കാള്‍ മൂല്യമുണ്ടെന്ന് ഭാര്യ അനീഷ പറഞ്ഞു. മകനെ കാണാന്‍ കൊതിച്ച് നില്‍ക്കുകാണ് ശ്രീജേഷിന്‍റെ അമ്മയും അച്ഛനും മക്കളും. ചരിത്രവിജയം രാജ്യത്തിന് സമ്മാനിച്ച സന്തോഷം ഫോണിലൂടെ വീട്ടുകാരുമായി ശ്രീജേഷ് പങ്കുവെച്ചു. അടുത്തയാഴ്ച നാട്ടിലെത്തുന്ന ശ്രീജേഷിന് ഗംഭീര വരവേല്‍പ് നല്‍കാന്‍ കാത്തിരിക്കുകയാണ് സുഹൃത്തുക്കളും നാട്ടുകാരും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News