ഒളിമ്പിക്സില്‍ മികച്ച പ്രകടനം നടത്തുമെന്ന് പി.ആര്‍ ശ്രീജേഷ്

Update: 2017-02-18 10:36 GMT
ഒളിമ്പിക്സില്‍ മികച്ച പ്രകടനം നടത്തുമെന്ന് പി.ആര്‍ ശ്രീജേഷ്

ആരാധകരുടെ പിന്തുണയും പ്രാര്‍ത്ഥനയും തുടര്‍ന്നും ഉണ്ടാവണമെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു

റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തുമെന്ന് ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍ ശ്രീജേഷ്. ആരാധകരെ നിരാശരാക്കില്ല. ആരാധകര്‍ മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും ആരാധകരുടെ പിന്തുണയും പ്രാര്‍ത്ഥനയും തുടര്‍ന്നും ഉണ്ടാവണമെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. ബംഗളുരുവില്‍ നിന്ന് റിയോ ഡീ ജനീറോയിലേക്ക് ടീമിനൊപ്പം പുറപ്പെടും മുന്‍പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീജേഷ്.

Tags:    

Similar News