ഫുട്ബോള്‍ താരം കളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു

Update: 2017-02-20 00:06 GMT
Editor : admin
ഫുട്ബോള്‍ താരം കളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു

അധികം വൈകാതെ തന്നെ കുഴഞ്ഞുവീണ താരത്തെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....

ഫുട്ബോള്‍ മത്സരത്തിനിടെ കളത്തില്‍ കുഴഞ്ഞു വീണ താരം മരിച്ചു. റൊമാനിയയിലെ ഒരു പ്രാദേശിക മത്സരത്തിനിടെയാണ് 26കാരനായ പാട്രിക് ഇകെങ് എന്ന കാമറൂണ്‍ താരം മരിച്ചത്. കളിയുടെ അറുപത്തിരണ്ടാം മിനുട്ടിലാണ് പകരക്കാരനായി ഇകെങ് കളത്തിലിറങ്ങിയത്. അധികം വൈകാതെ തന്നെ കുഴഞ്ഞുവീണ താരത്തെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിലെത്തിച്ച് രണ്ടു മണിക്കൂറിനകം മരണം സംഭവിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

ഇകെങിന്‍റെ ക്ലബ്ബായ ഡയനാമോസാണ് മരണ വിവരം പുറത്തുവിട്ടത് . ഇകെങിനെ തങ്ങള്‍ക്ക് എന്നന്നേക്കുമായി നഷ്ടമായതായി ക്ലബ്ബ് ട്വീറ്റ് ചെയ്തു. ഫ്രഞ്ച് ക്ലബ്ബായ ലെ മാന്‍സിനായും ഇകെങ് ബൂട്ടണിഞ്ഞിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News