കേരള ബ്ലാസ്റ്റേഴ്‌സിന് ഗോള്‍രഹിത സമനില

Update: 2017-05-02 19:02 GMT
Editor : Ubaid

കൊല്‍ക്കത്തയ്‌ക്കെതിരെ കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് സ്റ്റീവ് കൊപ്പല്‍ ബ്ലാസ്റ്റേഴ്‌സ് ടീമിനെ കളത്തിലിറക്കിയത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മൂന്നാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‍സിന് ഗോള്‍ കണ്ടെത്താനായില്ല. ഡല്‍ഹി ഡൈനാമോസ് കേരള ബ്ലാസ്റ്റേഴ്‍സിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു.

കൊല്‍ക്കത്തയ്‌ക്കെതിരെ കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് സ്റ്റീവ് കൊപ്പല്‍ ബ്ലാസ്റ്റേഴ്‌സ് ടീമിനെ കളത്തിലിറക്കിയത്. ഫാറൂഖ് ചൗധരി, എല്‍ഹാദ്ജി എന്‍ഡോയെ, ഗ്രഹാം സ്റ്റാക്ക് എന്നിവര്‍ പുറത്തിരുന്നപ്പോള്‍ മൈക്കല്‍ ചോപ്ര, അസ്‌റാക്ക് മഹാമത്ത്, സന്ദീപ് നന്ദി എന്നിവര്‍ ആദ്യ ഇലവനിലെത്തി. 4-3-3 എന്ന ശൈലിയിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തുടക്കം. നേസണ്‍, ജര്‍മന്‍ എന്നിവര്‍ക്കൊപ്പം മൈക്കല്‍ ചോപ്രയും ഇത്തവണ മുന്നേറ്റനിരയിലേക്കെത്തി. ഡല്‍ഹി ടീമിലാകട്ടെ, മാര്‍ക്വീ താരം ഫ്‌ളോറന്റ് മലൂദ ആദ്യ ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ പരുക്കേറ്റ മലയാളി താരം അനസ് എടത്തൊടിക പുറത്തായി. 4-1-4-1 ശൈലിയിലായിരുന്നു ഡല്‍ഹി ഇറങ്ങിയത്.

Full View
Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News