ശതകം കുറിച്ച് ദ്രാവിഡിന്‍റെ മകന്‍

Update: 2017-05-07 14:57 GMT
Editor : admin
ശതകം കുറിച്ച് ദ്രാവിഡിന്‍റെ മകന്‍

125 റണ്‍സായിരുന്നു കൊച്ചു ദ്രാവിഡിന്‍റെ സമ്പാദ്യം. ഇതില്‍ 12 ബൌണ്ടറികളും.....

ഇന്ത്യയുടെ വന്‍മതിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന രാഹുല്‍ ദ്രാവിഡിന്‍റെ പാതയില്‍ തന്നെയാണ് താനുമെന്ന് തെളിയിച്ച് മകന്‍ സമിത് ദ്രാവിഡ്. ബംഗളൂരുവില്‍ നടന്ന ഒരു അണ്ടര്‍ -14 മത്സരത്തിലാണ് പത്തുവയസുകാരനായ സമിത് സെഞ്ച്വറിയുമായി തിളങ്ങിയത്.

ടൈഗര്‍ കപ്പ് ടൂര്‍ണമെന്‍റില്‍ ബാംഗളൂര്‍ യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്ബിനായാണ് സമിത് പാഡണിഞ്ഞത്. 125 റണ്‍സായിരുന്നു കൊച്ചു ദ്രാവിഡിന്‍റെ സമ്പാദ്യം. ഇതില്‍ 12 ബൌണ്ടറികളും ഉള്‍പ്പെടും. മറ്റൊരു ബാറ്റ്സ്മാനായ ജി പ്രത്യുഷ് 143 റണ്‍സുമായി പുറത്താകാതെ നിന്നു.

കഴിഞ്ഞ വര്‍ഷം ഒരു അണ്ടര്‍ -12 ടൂര്‍ണമെന്‍റില്‍ തന്‍റെ സ്കൂളിനായി മൂന്ന് അര്‍ധശതകങ്ങള്‍ കുറിച്ച സമിത് മികച്ച ബാറ്റ്സ്മാനുള്ള ട്രോഫി സ്വന്തമാക്കിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News