ബാഴ്‍സയും റയലും നാളെ കളത്തില്‍; മെസി കളിച്ചേക്കും

Update: 2017-06-30 16:49 GMT
Editor : Alwyn K Jose
ബാഴ്‍സയും റയലും നാളെ കളത്തില്‍; മെസി കളിച്ചേക്കും

സ്പാനിഷ് ലീഗില്‍ പ്രമുഖ ടീമുകള്‍ക്ക് നാളെ മത്സരം. ബാഴ്സലോണ ഡിപോര്‍ട്ടിവോ ലാ കൊരൂണയെയും അത്‍ലറ്റികോ മാഡ്രിഡിനെയും നേരിടും.

സ്പാനിഷ് ലീഗില്‍ പ്രമുഖ ടീമുകള്‍ക്ക് നാളെ മത്സരം. ബാഴ്സലോണ ഡിപോര്‍ട്ടിവോ ലാ കൊരൂണയെയും അത്‍ലറ്റികോ മാഡ്രിഡിനെയും നേരിടും. റയല്‍ ബെറ്റിസാണ് റയല്‍ മാഡ്രിഡിന്റെ എതിരാളികള്‍.

ഇക്കഴിഞ്ഞ ഏപ്രിലില്‍ ഡിപോര്‍ട്ടിവോ ലാ കൊരൂണയെ എതിരില്ലാത്ത എട്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം ബാഴ്സലോണക്ക് ഗുണം ചെയ്യും. പരിക്കിനെ തുടര്‍ന്ന് മൂന്നാഴ്ചയോളം കളത്തിന് പുറത്തായിരുന്ന സൂപ്പര്‍ താരം ലയണല്‍ മെസി ഡിപോര്‍ട്ടിവോക്കെതിരെ കളിച്ചേക്കുമെന്ന് വാര്‍ത്തകളും ബാഴ്സ ക്യാമ്പിന് ഉണര്‍വ് പകരും. കഴിഞ്ഞ മത്സരത്തില്‍ സെല്‍റ്റാ ഡി വിഗോയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ബാഴ്സയിപ്പോള്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. നിലവിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനുറച്ചാകും അത്‍ലറ്റികോ മാഡ്രിഡ് ഇറങ്ങുക. കഴിഞ്ഞ ഏഴ് ലീഗ് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ പോലും സിമിയോണിയുടെ ടീം തോല്‍വി വഴങ്ങിയിട്ടില്ല. പോയിന്റ് നിലയില്‍ അവസാന സ്ഥാനക്കാരായ ഗ്രാനഡക്കെതിരെ മികച്ച മാര്‍ജിനിലെ വിജയമാകും അത്‍ലറ്റികോയുടെ ലക്ഷ്യം. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നാലിലും സമനില വഴങ്ങിയ റയല്‍ മാഡ്രിഡിന് വിജയ വഴിയില്‍ തിരിച്ചെത്തേണ്ടത് അത്യാവശ്യമാണ്. ഈ വര്‍ഷമാദ്യം റയല്‍ ബെറ്റിസിനെതിരെ റയല്‍ സമനില വഴങ്ങിയിരുന്നു. പരിക്കില്‍ നിന്നും മോചിതനായ മാഴ്സലോ ആദ്യ ഇലവനില്‍ കളിച്ചേക്കും.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News