ദേശീയ സ്കൂള്‍ ഗെയിംസ്; കിരീടം വിട്ടുകൊടുക്കാതെ കേരളത്തിന്റെ ചുണക്കുട്ടികള്‍

Update: 2017-06-30 15:25 GMT
Editor : admin
ദേശീയ സ്കൂള്‍ ഗെയിംസ്; കിരീടം വിട്ടുകൊടുക്കാതെ കേരളത്തിന്റെ ചുണക്കുട്ടികള്‍

39 സ്വര്‍ണവും 28 വെള്ളിയും 16 വെങ്കലവും നേടിയാണ് കേരളം കിരീടത്തില്‍ ഒരിക്കല്‍ കൂടി മുത്തമിട്ടത്. തുടര്‍ച്ചയായ പത്തൊമ്പതാം തവണയാണ് കേരളം ജേതാക്കളാകുന്നത്.

ദേശീയ സ്കൂള്‍ ഗെയിംസില് കേരളം കിരീടം നിലനിര്‍ത്തി. 39 സ്വര്‍ണവും 28 വെള്ളിയും 16 വെങ്കലവും നേടിയാണ് കേരളം കിരീടത്തില്‍ ഒരിക്കല്‍ കൂടി മുത്തമിട്ടത്. തുടര്‍ച്ചയായ പത്തൊമ്പതാം തവണയാണ് കേരളം ജേതാക്കളാകുന്നത്. ചരിത്രത്തില് കേരളത്തിന്റെ രണ്ടാമത്തെ ഏറ്റവും മികച്ച സ്വര്‍ണ വേട്ടയാണിത്. ലിസ്ബത്ത് കരോളിനാണ് കേരളത്തിന്റെ താരം. സംസ്ഥാന സ്കൂള് മീറ്റിനെക്കാള്‍ മികച്ച പ്രകടനം ഇത്തവണ കാഴ്ചവച്ച ലിസ്ബത്ത് മൂന്ന് സ്വര്‍ണമാണ് സ്വന്തമാക്കിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News