ഫുട്സാല്‍ ലീഗ്; ജയം തേടി കൊച്ചി ഫൈവ്സ് ഇന്ന് മൂന്നാമങ്കത്തിന്

Update: 2017-08-14 17:53 GMT
Editor : admin
ഫുട്സാല്‍ ലീഗ്; ജയം തേടി കൊച്ചി ഫൈവ്സ് ഇന്ന് മൂന്നാമങ്കത്തിന്

ഇന്നും ജയിക്കാനായാല്‍ കൊച്ചിക്ക് സെമി ഉറപ്പാക്കാം

ഇന്ത്യന്‍ പ്രീമിയര്‍ ഫുട്സാല്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മുംബൈ സെമി സാധ്യത സജീവമാക്കി. ഗോവ കൊല്‍ക്കത്ത മത്സരം സമനിലയില്‍ കലാശിച്ചു. ജയം തേടി കൊച്ചി ഫൈവ്സ് ഇന്ന് മൂന്നാം മത്സരത്തിനിറങ്ങും.

ഫല്‍ക്കാവോയുടെ ചെന്നൈയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റ്യാന്‍ ഗിഗ്സിന്റെ ചെന്നൈ സെമിയിലേക്കുള്ള ദൂരം കുറച്ചത്.
ഗിഗ്സ് വീണ്ടും ശരാശരി പ്രകടനം പുറത്തെടുത്തപ്പോള്‍ ഫോഗ്ലിയയുടെയും ആഞ്ചലോട്ടിന്റെയും മികച്ച പ്രകടനമാണ് മുംബൈക്ക് തുണയായത്.
രണ്ടാം തോല്‍വി പിണഞ്ഞ തമിഴ്നാടിന് ഇതോടെ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമായി. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ഗോവയും കൊല്‍ക്കത്തയും രണ്ട് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ക്രെസ്പോയും പുലയും കൊല്‍ക്കത്തക്ക് വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ഗോവയുടെ രണ്ട് ഗോളുകളും വാംപറ്റയുടെ വകയായിരുന്നു. ഇന്നത്തെ മത്സരങ്ങളില്‍ ബാംഗ്ലൂര്‍ കൊല്‍ക്കത്തയെയും കൊച്ചി മുംബൈയെയും നേരിടും. ഇന്നും ജയിക്കാനായാല്‍ കൊച്ചിക്ക് സെമി ഉറപ്പാക്കാം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News