ഈഡന്‍ മോഹങ്ങളുമായി ഞാന്‍ വരുന്നു - ഗംഭീറിന്‍റെ ട്വീറ്റ്

Update: 2017-08-16 03:48 GMT
ഈഡന്‍ മോഹങ്ങളുമായി ഞാന്‍ വരുന്നു - ഗംഭീറിന്‍റെ ട്വീറ്റ്

ഒരു തുടക്കക്കാരന്‍റ ആശങ്ക, പരിചയസന്പന്നന്‍റെ താളം, പുതുക്കക്കാരന്‍റെ ആശങ്ക, ഇതിലൂടെയെല്ലാം ഞാന്‍ കടന്നു പോകുകയാണ്........

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരന്പരയില്‍ ഇന്ത്യന്‍ ടീമിലിടം കണ്ടെത്തുമെന്ന് മുന്‍ ഓപ്പണര്‍ ഗൌതം ഗംഭീറിന് നേരിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നെങ്കിലും തികച്ചും അപ്രതീക്ഷിതമായാണ് രാഹുലിന്‍റെ പരിക്കിന്‍റെ രൂപത്തില്‍ ടീമിലേക്കുള്ള പ്രവേശന കവാടം തുറന്നു കിട്ടിയത്. 2014 ഓഗസ്റ്റിലാണ് ഇന്ത്യക്കായി അവസാനം പാഡണിഞ്ഞതെങ്കിലും സമീപകാലത്ത് മികച്ച പ്രകടനങ്ങളുമായി ഗംഭീര്‍ സെലക്ടര്‍മാരുടെ ശ്രദ്ധ നിരന്തരം ക്ഷണിച്ചുകൊണ്ടിരിക്കുകയായിരുന്നു. കൊല്‍ക്കൊത്തയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയ വിവരം പ്രഖ്യാപിക്കപ്പെട്ടതോടെ തന്‍റെ സന്തേഷം മറച്ചുവയ്ക്കാതെ ഗംഭീര്‍ ട്വീറ്ററിലെത്തി.

Advertising
Advertising

'ഒരു തുടക്കക്കാരന്‍റ ആശങ്ക, പരിചയസന്പന്നന്‍റെ താളം, പുതുക്കക്കാരന്‍റെ ആശങ്ക, ഇതിലൂടെയെല്ലാം ഞാന്‍ കടന്നു പോകുകയാണ്. ഈഡന്‍ , മോഹങ്ങള്‍ നിറഞ്ഞ മനസുമായി ഞാന്‍ ഇതാ വരുന്നു' - ഗംഭീര്‍ ട്വീറ്റ് ചെയ്തു. ഇന്ത്യക്കായി കളിക്കുന്നതു പോലെ വലിയൊരു അനുഭവം വേറെയില്ലെന്നും ബിസിസിഐക്കും ആരാധകരുടെ പ്രാര്‍ഥനകള്‍ക്കും നന്ദി പറയുന്നതായും ഗംഭീര്‍ മറ്റൊരു ട്വീറ്റില്‍ കുറിച്ചു.

Tags:    

Similar News