പരിക്ക്; കക്കയില്ലാതെ ബ്രസീല്‍

Update: 2017-10-25 21:59 GMT
Editor : admin
പരിക്ക്; കക്കയില്ലാതെ ബ്രസീല്‍
Advertising

കോപ്പ അമേരിക്കക്കുള്ള ബ്രസീല്‍ ടീമില്‍ നിന്ന് വെറ്ററന്‍ മിഡ്ഫീല്‍ഡര്‍ കാക്കയെ തിരിച്ചുവിളിച്ചു. പരിക്കിനെ തുടര്‍ന്നാണ് നടപടി. സാവോ പോളോ എഫ്സി താരം ഗെന്‍സോയെ പകരം ടീമിലെടുത്തു

കോപ്പ അമേരിക്കക്കുള്ള ബ്രസീല്‍ ടീമില്‍ നിന്ന് വെറ്ററന്‍ മിഡ്ഫീല്‍ഡര്‍ കാക്കയെ തിരിച്ചുവിളിച്ചു. പരിക്കിനെ തുടര്‍ന്നാണ് നടപടി. സാവോ പോളോ എഫ്സി താരം ഗെന്‍സോയെ പകരം ടീമിലെടുത്തു. ബ്രസീലിനെ നിരാശയിലാഴ്ത്തി വീണ്ടും പരിക്കിന്‍റെ വാര്‍ത്ത. വെറ്ററന്‍ താരം കക്കയാണ് ഏറ്റവും ഒടുവില്‍ പരിക്കിനെ തുടര്‍ന്ന് പുറത്തേക്ക് പോകുന്നത്. പരിക്കേറ്റ ഡഗ്ലസ് കോസ്റ്റക്ക് പകരമായിരുന്നു വെറ്ററന്‍ താരം കക്കയെ കോച്ച് ദുംഗ നൂറ്റാണ്ടിന്‍റെ കോപ്പക്കുള്ള ബ്രസീല്‍ ടീമിലേക്കെടുത്തത്. തുടയിലേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയ ആവശ്യമായ കക്കയ്ക്ക് മൂന്നാഴ്ച്ചത്തേക്ക് കളിക്കാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഇതോടെയാണ് കക്കയെ ബ്രസീല്‍ ടീം തിരിച്ചുവിളിച്ചത്. സാവോ പോളോ താരം ഗെന്‍സോയെ പകരം ടീമിലേക്ക് വിളിച്ചു. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ ഗെന്‍സോ 2011 കോപ്പയില്‍ ബ്രസീലിനായി കളിച്ചിട്ടുണ്ട്. ബോസ്നിയക്കെതിരെ സൌഹൃദ മത്സരത്തിലാണ് ഇതിന് മുന്പ് ഗെന്‍സ് മഞ്ഞക്കുപ്പായമണിഞ്ഞത്. ഗ്രൂപ്പ് ബിയില്‍ ഇക്വഡോറുമായിട്ടാണ് ബ്രസീലിന്റെ ആദ്യ മത്സരം

Tags:    

Writer - admin

contributor

Editor - admin

contributor

Similar News