റൊണാള്‍ഡീഞ്ഞോ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Update: 2018-01-10 14:06 GMT
Editor : admin
റൊണാള്‍ഡീഞ്ഞോ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

നടക്കാവ്ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടയിലായിരുന്നു സംഭവം. ആരാധകരുടെ തിരക്ക് കാരണം സ്കൂളിന് മുന്നിലെ ട്രാഫിക് സിഗ്നല്‍ പോസ്റ്റ് റൊണാള്‍ഡീഞ്ഞോ കയറിയ കാറിന് മുന്നിലേക്ക് പൊട്ടി വീഴുകയായിരുന്നു

Full View

കോഴിക്കോടെത്തിയ റൊണാള്‍ഡീഞ്ഞോ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നടക്കാവ്ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടയിലായിരുന്നു സംഭവം. ആരാധകരുടെ തിരക്ക് കാരണം സ്കൂളിന്മുന്നിലെ ട്രാഫിക് സിഗ്നല്‍ പോസ്റ്റ് റൊണാള്‍ഡീഞ്ഞോ കയറിയ കാറിന് മുന്നിലേക്ക് പൊട്ടി വീഴുകയായിരുന്നു. ഞങ്ങളുടെ ക്യാമറാമാന്‍ സഞ്ജുപൊറ്റമ്മലാണ് ഈ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Advertising
Advertising

നടക്കാവ് ഗേള്‍സിലെ പരിപാടി കഴിഞ്ഞ് റൊണാള്‍ഡിഞ്ഞോയുടെ കാര്‍ പോലീസ് എസ്കോര്‍ട്ടോടെപുറത്തേക്ക് വരുന്പോഴായിരുന്നു അപകടം. അല്പസമയം പരിഭ്രാന്തിയിലായ പോലീസ് പെട്ടെന്ന് തന്നെ അപകടം സൃഷ്ടിച്ച സിഗ്നല്‍ ലൈറ്റ് എടുത്ത് മാറ്റി.റൊണാള്‍ഡീഞ്ഞോ കയറിയ കാര്‍ മുന്നോട്ട്.

കാല്‍പന്തുകളിയുടെ ബ്രസീലിയന്‍ ഇതിഹാസത്തെ ഒന്ന് കാണാന്‍ ആരാധകരുടെ വലിയ പടതന്നെ എത്തിയിരുന്നു. ആരാധകരുടെ ആവേശ തള്ളിച്ചയിലാണ് സിഗ്നല്‍ലൈറ്റ് മറിഞ്ഞ് വീണത്. ഒപ്പം സിഗ്നല്‍ലൈറ്റിന്‍റെ കാലപഴക്കവും കാരണമായി. ഇന്നലെ കോഴിക്കോടെത്തിയ റൊണാള്‍ഡീഞ്ഞോയ്ക്ക് കരിപ്പൂര്‍ എയര്‍പോര്‍ട്ട് മുതല്‍ തന്നെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ആരാധകരുടെ തിരക്ക് കാരണം എയര്‍പോര്‍ട്ടില്‍ നിന്നും റൊണാള്‍ഡീഞ്ഞോ പുറത്തിറങ്ങാനും മടിച്ചിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News