ആദ്യജയം ലക്ഷ്യമിട്ട് കേരളാബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു 

Update: 2022-02-11 18:39 GMT
ആദ്യജയം ലക്ഷ്യമിട്ട് കേരളാബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു 

ഐ എസ് എല്ലില്‍ ആദ്യജയം ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തില്‍ മുംബൈ സിറ്റിയെ നേരിടും

ഐ എസ് എല്ലില്‍ ആദ്യജയം ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തില്‍ മുംബൈ സിറ്റിയെ നേരിടും. പന്ത് കൂടുതല്‍ കൈവശം വെച്ച് ഗോള്‍ നേടാനായിരിക്കും ശ്രമിക്കുകയെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ റെനെ മ്യൂളന്‍സ്റ്റീന്‍ പറഞ്ഞു. പ്രതിരോധം ശക്തമാക്കിയുളള ഗെയിംപ്ലാനാണ് മുംബൈ പുറത്തെടുക്കുക. 35000 ല്‍പ്പരം കാണികള്‍. ഗോളടിക്കാന്‍ കഴിവുളള ബെര്‍ബെറ്റോയും സി കെ വിനീതും ഇയാന്‍ ഹ്യൂമും. കഴിഞ്ഞ രണ്ടുകളികളിലും കടലാസില്‍ മുന്നിലായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സ്.

Advertising
Advertising

ഗോള്‍വരള്‍ച്ചക്ക് അന്ത്യം കുറിക്കുക. ഒപ്പം സ്വന്തം മൈതാനത്ത് ആദ്യജയവും ലക്ഷ്യമിട്ടാണ് മഞ്ഞപ്പട മുംബൈക്കെതിരെ ഇറങ്ങുക. ഫിനിഷിങ്ങിലെ പോരായ്മകള്‍ പരിഹരിക്കാന്‍ കഴിഞ്ഞെന്നാണ് ടീമിന്റെ വിലയിരുത്തല്‍. പ്രതിരോധതാരം വെസ്റ്റ് ബ്രൌണ്‍ പരിക്കില്‍ നിന്ന് മോചിതനായിട്ടുണ്ട്. ജയിച്ചാല്‍ വിലപ്പെട്ട പോയന്റ് ബ്ലാസ്റ്റേഴ്സിന് ലഭിക്കും .ഇന്ന് ഗംഭീര ജയമാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ സ്വപ്നം കാണുന്നത്. മൂന്ന് കളിയില്‍ ഒരുജയവും രണ്ട് തോല്‍വിയുമാണ് മുംബൈ സിറ്റിയുടെ അക്കൌണ്ടിലുളളത്.

പൂനെ, ബെംഗളൂരു ടീമുകളോടാണ് മുംബൈയുടെ തോല്‍വി. ഇതുവരെ വഴങ്ങിയത് അഞ്ചുഗോളുകള്‍. പ്രതിരോധം ശക്തമാക്കാനാണ് മുബൈയുടെ ശ്രമം. മതിയായ വിശ്രമം കിട്ടാത്തതിനാല്‍ മത്സരക്രമത്തേയും മുബൈ കോച്ച് വിമര്‍ശിച്ചു. ഞായറാഴ്ചയായതിനാല്‍ കാണികളുടെ ഒഴുക്ക് ഉണ്ടാകാനാണ് സാധ്യത.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News