ബാഴ്‌സലോണക്കും റയല്‍ മാഡ്രിഡിനും ജയം

Update: 2018-03-07 07:30 GMT
Editor : Subin
ബാഴ്‌സലോണക്കും റയല്‍ മാഡ്രിഡിനും ജയം

ഒസാസുനയെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ബാഴ്‌സ തോല്‍പ്പിച്ചത്. ഡിപോര്‍ട്ടീവോ ലാ കൊരൂണക്കെതിരെയാണ് റയല്‍ മാഡ്രിഡിന്റെ വിജയം...

സ്പാനിഷ് ലീഗില്‍ കരുത്തരായ ബാഴ്‌സലോണക്കും റയല്‍ മാഡ്രിഡിനും ജയം. ഒസാസുനയെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ബാഴ്‌സ തോല്‍പ്പിച്ചത്. മെസി, ആന്‍ഡ്രെ ഗോംസ്, അല്‍ക്കാസര്‍ എന്നിവര്‍ ഇരട്ട ഗോള്‍ നേടി.

ടോറസിന്റെ വകയായിരുന്നു ഒസാസുനയുടെ ആശ്വാസ ഗോള്‍. തോല്‍വിയോടെ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഒസാസുനയുടെ നില കൂടുതല്‍ പരുങ്ങലിലായി. ഡിപോര്‍ട്ടീവോ ലാ കൊരൂണക്കെതിരെയാണ് റയല്‍ മാഡ്രിഡിന്റെ വിജയം. റോഡ്രിഗസിന്റെ ഇരട്ട ഗോള്‍ മികവില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് റയല്‍ ഡിപോര്‍ട്ടീവോയെ തളച്ചത്.

Advertising
Advertising

കളിയുടെ ആദ്യ മിനിറ്റില്‍ തന്നെ എതിരാളികളെ ഞെട്ടിച്ച അല്‍വാനോ മൊറാട്ടയാണ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. ലൂകാസ് വാസ്‌ക്വിസ്, ഇസ്!കോ, കാസെമിറോ എന്നിവരും റയലിനായി ഗോള്‍ നേടി. എഫ് ആന്‍ഡോണും ജോസെലുമാണ് ഡിപോര്‍ട്ടീവോക്കായി ഗോള്‍ വല കുലുക്കിയത്.

Full ViewFull View
Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News