പണക്കൊഴുപ്പുള്ള ഐപിഎല്ലിലേക്കില്ലെന്ന് ഓസീസ് ഓള്‍ റൌണ്ടര്‍

Update: 2018-04-13 19:35 GMT
Editor : admin
പണക്കൊഴുപ്പുള്ള ഐപിഎല്ലിലേക്കില്ലെന്ന് ഓസീസ് ഓള്‍ റൌണ്ടര്‍

പണത്തിന്‍റെ കാര്യം മാത്രം നോക്കുകയാണെങ്കില്‍ ഇതൊരു വലിയ തീരുമാനമാണെന്നും എന്നാല്‍ ആസ്ട്രേലിയയുടെ ടെസ്റ്റ് ടീമില്‍ സ്ഥിരാംഗത്വമാണ് തന്‍റെ ലക്ഷ്യമെന്നും മിച്ചല്‍ മാര്‍ഷ്

ക്രിക്കറ്റിലെ ഏറ്റവും പണമൊഴുകുന്ന വേദിയായ ഐപിഎല്ലിന് പകരം പ്രാദേശിക ലീഗ് തെരഞ്ഞെടുത്ത് ഓസീസ് താരം. യുവ ഓള്‍റൌണ്ടര്‍ മിച്ചല്‍ മാര്‍ഷിന്‍റേതാണ് ഈ നിര്‍ണായക തീരുമാനം. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 4.8 കോടി രൂപക്കാണ് പൂനൈ ടീം മിച്ചല്‍ മാര്‍ഷിനെ സ്വന്തമാക്കിയിരുന്നത്. ഈ സീസണില്‍ കൂടുതല്‍ മികച്ച പ്രതിഫലം ലഭിക്കുമെന്ന ഉറപ്പായിരിക്കെയാണ് ഏവരെയും ഞെട്ടിച്ച് താരം തീരുമാനം പ്രഖ്യാപിച്ചത്.

പണത്തിന്‍റെ കാര്യം മാത്രം നോക്കുകയാണെങ്കില്‍ ഇതൊരു വലിയ തീരുമാനമാണെന്നും എന്നാല്‍ ആസ്ട്രേലിയയുടെ ടെസ്റ്റ് ടീമില്‍ സ്ഥിരാംഗത്വമാണ് തന്‍റെ ലക്ഷ്യമെന്നും മിച്ചല്‍ മാര്‍ഷ് പറഞ്ഞു. സറൈക്കായിട്ടായിരിക്കും താരം ലീഗില്‍ പാഡണിയുക.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News