കള്ളപ്പണം: ഫിഫ എത്തിക്സ് കമ്മിറ്റി അംഗം ഡാമിനി രാജിവെച്ചു

Update: 2018-04-15 15:59 GMT
Editor : admin
കള്ളപ്പണം: ഫിഫ എത്തിക്സ് കമ്മിറ്റി അംഗം ഡാമിനി രാജിവെച്ചു

വിവിധ രാജ്യങ്ങളിലെ ഉന്നതരുടെ കള്ളപ്പണ കണക്കുകള്‍ പുറത്തുവിട്ട പാനമ പേപ്പേഴ്‌സിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഫിഫ എത്തിക്സ് കമ്മിറ്റി ജഡ്ജ് ജുവാന്‍ പെഡ്രോ ഡാമിനി രാജിവെച്ചു.

വിവിധ രാജ്യങ്ങളിലെ ഉന്നതരുടെ കള്ളപ്പണ കണക്കുകള്‍ പുറത്തുവിട്ട പാനമ പേപ്പേഴ്‌സിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഫിഫ എത്തിക്സ് കമ്മിറ്റി ജഡ്ജ് ജുവാന്‍ പെഡ്രോ ഡാമിനി രാജിവെച്ചു. ഡാമിനിയുടെ രാജി ഫിഫ ജഡ്ജിങ് ചേമ്പര്‍ സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ ഫിഫ തയാറായിട്ടില്ല.

ഉറുഗ്വേയന്‍ അഭിഭാഷകനായ ഡാമിനി ഫിഫ എത്തിക്സ് ജഡ്ജായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കള്ളപ്പണ നിക്ഷേപകരുടെ പട്ടിക ചോര്‍ന്നതോടെ ഫിഫ എത്തിക്സ് കമ്മിറ്റി പ്രോസിക്യൂട്ടര്‍മാര്‍ ഡാമിനിക്കെതിരെ അന്വേഷണം തുടങ്ങിയിരുന്നു. ഇതോടെയാണ് ഡാമിനി രാജി പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഫുട്ബോള്‍ ലോകത്ത് വലിയ കോളിളക്കമുണ്ടാക്കിയായിരുന്നു ഫിഫ പ്രസിഡന്റ് സ്ഥാനത്തു നിന്നു സെപ് ബ്ലാറ്റര്‍ പുറത്തുപോയത്. ഈ വിവാദമുണ്ടാക്കിയ മോശം പ്രതിച്ഛായയില്‍ നിന്നു കരകയറി വരുന്നതിനിടെയാണ് ഫിഫക്ക് മേല്‍ വീണ്ടും കരിനിഴല്‍ വീഴ്‍ത്തി ഡാമിനിയുടെ കള്ളപ്പണ നിക്ഷേപത്തില്‍ പൊതിഞ്ഞ ഒച്ചപ്പാട് ഉയരുന്നത്.

Advertising
Advertising

നികുതിയില്ലാത്ത 35 ചെറു ദ്വീപ് രാഷ്ട്രങ്ങളിലെ കള്ളപ്പണനിക്ഷേപത്തിന് സഹായമേകുന്ന മൊസക് ഫൊന്‍സേക എന്ന നിയമസഹായ സ്ഥാപനത്തിന്റെ 1.15 കോടി രേഖകളാണ് 'പാനമ പേപ്പേഴ്‌സ്' എന്ന പേരില്‍ പുറത്തായിരുന്നത്. ഇത് വഴി ലോകനേതാക്കളുടെയും ചലച്ചിത്രതാരങ്ങളുടെയും വ്യവസായികളുടെയും ശതകോടികളുടെ കള്ളപ്പണ നിക്ഷേപം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതില്‍ ഇന്ത്യയില്‍നിന്ന് നടന്‍ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ഡി.എല്‍.എഫ് കമ്പനി ഉടമ കെ.പി. സിങ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, അപ്പോളോ ടയേഴ്‌സ് പ്രമോട്ടര്‍ സമീര്‍ ഗെഹ്ലോട്ട് എന്നിവരടക്കം 500 പേരുകള്‍ പുറത്തായ രേഖകളിലുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News