ലാഹോറിലേക്കില്ലെന്ന് ലങ്കന്‍ ടീം

Update: 2018-04-15 13:32 GMT
Editor : admin
ലാഹോറിലേക്കില്ലെന്ന് ലങ്കന്‍ ടീം
Advertising

ലാഹോറിലേക്ക് പോകുന്നത് കളിക്കാര്‍ പൂര്‍ണമായി എഴുതി തള്ളിയിട്ടില്ലെങ്കിലും ഡ്രസിംഗ് റൂമിലെ പൊതുവികാരം ഇതിനെതിരാണ്. കളിക്കാര്‍ മനസ് മാറ്റാനിടയില്ലെന്ന് കത്തില്‍ ഒപ്പിട്ട 40 പേരില്‍ ഒരാള്‍ വ്യക്തമാക്കി.

പാകിസ്താനെതിരായ മൂന്നാം ഏകദിനത്തിനായി ലോഹോറിലേക്കില്ലെന്ന് ശ്രീലങ്കന്‍ ടീം അംഗങ്ങള്‍. മത്സരം ഒരു നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കളിക്കാര്‍ ഒപ്പിട്ട നിവേദനം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയിട്ടുണ്ട്. കളിക്കാരുടെ മനം മാറ്റാന്‍ ബോര്‍ഡ് ശ്രമിക്കുന്നുണ്ടെങ്കിലും ഇതിനുള്ള സാധ്യത വളരെ കുറവാണെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ലാഹോറിലേക്ക് പോകുന്നത് കളിക്കാര്‍ പൂര്‍ണമായി എഴുതി തള്ളിയിട്ടില്ലെങ്കിലും ഡ്രസിംഗ് റൂമിലെ പൊതുവികാരം ഇതിനെതിരാണ്. കളിക്കാര്‍ മനസ് മാറ്റാനിടയില്ലെന്ന് കത്തില്‍ ഒപ്പിട്ട 40 പേരില്‍ ഒരാള്‍ വ്യക്തമാക്കി. 2009ല്‍ ടീം ബസിനു നേരെ ആക്രമണം നടന്നപ്പോള്‍ നേരിട്ട അനുഭവിച്ച സുരങ്ക ലക്മല്‍, ചമര കപുഡഗേര എന്നിവര്‍ ഇപ്പോഴത്തെ ടീമിലുമുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News