കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ചിലി – ജര്‍മ്മനി മത്സരം സമനിലയില്‍

Update: 2018-04-18 15:33 GMT
Editor : Ubaid
കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ചിലി – ജര്‍മ്മനി മത്സരം സമനിലയില്‍

ഗ്രൂപ്പ് ബിയില്‍ കരുത്തരായ കാമറൂണിനെ ഓസ്ട്രേലിയ സമനിലയില്‍ തളച്ചു

കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് ബിയില്‍ കരുത്തരായ കാമറൂണിനെ ഓസ്ട്രേലിയ സമനിലയില്‍ തളച്ചു. ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ അഗ്യുസ്സയുടെ ഗോളില്‍ കാമറൂണാണ് ആദ്യം മുന്നിലെത്തിയത്. അറുപതാം മിനിറ്റില്‍ പകരക്കാരന്‍ ക്യാപ്റ്റന്‍ മാര്‍ക്ക് മില്ലിഗനിലൂടെ ഓസ്ട്രോലിയ തിരിച്ചു വന്നു. മില്ലിഗന്റെ റാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.

കളിയുടെ അവസാന നിമിഷം കാമറൂണിന് ഒരു അവസരം ലഭിച്ചെങ്കിലും അത് കോര്‍ണറിലാണ്കലാശിച്ചത്. ഈ കോര്‍ണര്‍ മുതലക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ ആദ്യ മത്സരങ്ങള്‍ തോറ്റ ഈ ടീമുകളുടെ സ്ഥിതി അപകടത്തിലാണ്. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ ജര്‍മനിയോടും കാമറൂണ്‍ ചിലിയോടും തോറ്റിരുന്നു.

Advertising
Advertising

Full View

മറ്റൊരു മത്സരമായ ജര്‍മനി-ചിലി പോരാട്ടവും സമനിലയില്‍ കലാശിച്ചു. ആദ്യ പകുതിയില്‍ തന്നെ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ചിലിക്കുവേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ താരമെന്ന ബഹുമതി സ്വന്തമാക്കിയ സാഞ്ചസിന്റെ മികവില്‍ ചിലിയാണ് ആദ്യം ലീഡ് നേടിയത്. കളിയുടെ ആറാം മിനിറ്റിലായിരുന്നു സാഞ്ചസിന്റെ ഗോള്‍. മാഴ്‌സലൊ സലാസിന്റെ റെക്കോഡാണ് സാഞ്ചസ് സ്വന്തം പേരിലാക്കിയത്. ആഴ്‌സണലിന്റെ സ്‌െ്രെടക്കറായ സാഞ്ചസ് 112 കളികളില്‍ നിന്ന് 38 ഗോളുകളാണ് നേടിയത്.
ജര്‍മനിക്കായി ലാര്‍സ് സ്റ്റിഡും ചിലിക്കായി അലക്സിസ് സാഞ്ചസുമാണ് ഗോലുകള്‍ നേടിയത്. കോണ്‍ഫെഡറേഷന്‍ കപ്പിലെ ഗ്രൂപ്പ് ബിയില്‍ നാല് പോയിന്റുമായി ഇരു ടീമുകളും മുന്നിലാണ്.

Full View
Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News