ഇന്ത്യ - വിന്‍ഡീസ് സെമിക്കിടെ കൊഹ്‍ലിയുടെ ഡാന്‍സ്

Update: 2018-04-21 05:06 GMT
Editor : admin
ഇന്ത്യ - വിന്‍ഡീസ് സെമിക്കിടെ കൊഹ്‍ലിയുടെ ഡാന്‍സ്

ബൌണ്ടറിക്കപ്പുറം ഗാലറിയില്‍ ആര്‍ത്തിരമ്പുന്ന കാണികളെ ബാറ്റ് കൊണ്ട് ഹരം കൊള്ളിക്കുന്നവരില്‍ എക്കാലവും മുന്നിലാണ് ഇന്ത്യന്‍ ഉപനായകന്‍ വിരാട് കൊഹ്‍ലി

ബൌണ്ടറിക്കപ്പുറം ഗാലറിയില്‍ ആര്‍ത്തിരമ്പുന്ന കാണികളെ ബാറ്റ് കൊണ്ട് ഹരം കൊള്ളിക്കുന്നവരില്‍ എക്കാലവും മുന്നിലാണ് ഇന്ത്യന്‍ ഉപനായകന്‍ വിരാട് കൊഹ്‍ലി. എന്നാല്‍ ബോളര്‍മാരെ അതിര്‍ത്തി കടത്തുന്നതില്‍ മാത്രം വിനോദം കണ്ടെത്തുന്നവനല്ല കൊഹ്‍ലിയെന്ന് കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് സെമി മത്സരത്തിനിടെ ഈ യുവതാരം തെളിയിച്ചു. തന്റെ കൈയ്യില്‍ കുറച്ച് ഡാന്‍സുമുണ്ടെന്ന് തെളിയിക്കുകയായിരുന്നു കൊഹ്‍ലി. ഇന്ത്യ - വെസ്റ്റിന്‍ഡീസ് സെമി ഫൈനലിനിടെ ബൌണ്ടറി ലൈനിനരികെ മൈതാനത്ത് അരങ്ങേറിയ കൊഹ്‍ലിയുടെ ഡാന്‍സ് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ഇന്ത്യ ഫീല്‍ഡ് ചെയ്യുന്നതിനിടെ ഗാലറിയില്‍ നിന്നു ഉയര്‍ന്നുകേട്ട ഗാനത്തിനൊപ്പം കൊഹ്‍ലിയും രണ്ടു ഡാന്‍സ് സ്റ്റെപ്പിട്ടു. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും കൊഹ്‌ലിയുടെ 89 റണ്‍സ് പ്രകടനം ശ്രദ്ധേയമായിരുന്നു.

Advertising
Advertising

Kohlis dance moves on the field #lovestruck #viratkohli #indiawestindies #anilkapoor #adorable #thatfeeling #ibetujustcantseeitonce #watchittilltheend Amil Joshi

Posted by Mahak Jain on Saturday, April 2, 2016
Tags:    

Writer - admin

contributor

Editor - admin

contributor

Similar News