ശ്രേയാസ് അയ്യരും മുഹമ്മദ് സിറാജും ഇന്ത്യന്‍ ടീമില്‍

Update: 2018-04-25 06:42 GMT
Editor : admin
ശ്രേയാസ് അയ്യരും മുഹമ്മദ് സിറാജും ഇന്ത്യന്‍ ടീമില്‍

സണ്‍റൈസസ് ഹൈദരാബാദിന് വേണ്ടി കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത സിറാജ് ഇതാദ്യമായാണ് ഇന്ത്യന്‍ ടീമിലെത്തുന്നത്.  

ന്യൂസിലാന്‍ഡിനെതിരായ ട്വന്‍റി20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ശ്രേയാസ് അയ്യരെയും മുഹമ്മദ് സിറാജിനെയും ഉള്‍പ്പെടുത്തി. ആദ്യ ഏകദിനത്തോടെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുന്ന ആശിഷ് നെഹ്റയും ടീമിലുണ്ട്. സണ്‍റൈസസ് ഹൈദരാബാദിന് വേണ്ടി കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത സിറാജ് ഇതാദ്യമായാണ് ഇന്ത്യന്‍ ടീമിലെത്തുന്നത്. ആറ് മത്സരങ്ങളില്‍ നിന്നും 10 വിക്കറ്റുകളാണ് ഈ യുവ പേസര്‍ പിഴുതെറിഞ്ഞത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News