പരിക്ക്; സുവാരസിന് കോപ്പയിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകും

Update: 2018-04-25 04:37 GMT
Editor : admin
പരിക്ക്; സുവാരസിന് കോപ്പയിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകും
Advertising

പരിക്കേറ്റ ഉറൂഗ്വായ് താരം ലൂയിസ് സുവാരസിന് കോപ്പ അമേരിക്കയുടെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകും.

പരിക്കേറ്റ ഉറൂഗ്വായ് താരം ലൂയിസ് സുവാരസിന് കോപ്പ അമേരിക്കയുടെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകും. കായികക്ഷമത വീണ്ടെടുക്കാന്‍ സുവാരസിന് മൂന്ന് ആഴ്ച വേണ്ടിവരുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം നടന്ന സ്പാനിഷ് കിങ്സ് കപ്പ് ഫൈനലിനിടെയാണ് സുവാരസിന് പരുക്കേറ്റത്.

സെവിയ്യെക്കെതിരായ കിങ്സ് കപ്പ് ഫൈനലിന്റെ അന്‍പത്തിമൂന്നാം മിനിറ്റിലാണ് സുവാരസിന്റെ കാല്‍തുടക്ക് പരിക്കേറ്റത്. കരഞ്ഞുകൊണ്ട് സുവരാസ് മൈതാനം വിടുകയും ചെയ്തു. ഇന്നലെ നടന്ന മെഡിക്കല്‍ ടെസ്റ്റില്‍ സുവാരസിന്റെ പരിക്ക് സ്ഥിരീകരിച്ചു. മൂന്നാഴ്ചത്തെ വിശ്രമം വേണ്ടി വരുമെന്നാണ് ഉറൂഗ്വായ് ഡോക്ടര്‍ അറിയിച്ചത്. അങ്ങനെയാണെങ്കില്‍ കോപ്പ അമേരിക്കയുടെ ഗ്രൂപ്പ് ഘട്ടം സുവാരസിന് നഷ്ടമാകും.എന്തായാലും ജൂണ്‍ ഒന്നിന് തന്നെ ഉറൂഗ്വായ് ടീമിനൊപ്പം ചേരാനാണ് സുവാരസിന്റെ തീരുമാനം.

ജൂണ്‍ അഞ്ചിന് അമേരിക്കക്ക് എതിരെയാണ് ഉറൂഗ്വായുടെ ആദ്യ മത്സരം. കഴിഞ്ഞ ലോകകപ്പില്‍ ഇറ്റലിയുടെ കില്ലീനിയെ കടിച്ചതിനെ തുടര്‍ന്ന് വിലക്കിലായ സുവാരസിന് ചിലെയില്‍ നടന്ന കോപ്പ അമേരിക്ക നഷ്ടമായിരുന്നു. യൂറോപ്യന്‍ ലീഗില്‍ ഏറ്റവുമുയര്‍ന്ന ഗോള്‍ സ്കോററായ സുവരസിലാണ് ഉറൂഗ്വായുടെ കോപ്പ പ്രതീക്ഷകള്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News