ബേസില്‍ തമ്പിയെക്കുറിച്ചുള്ള ബ്രാവോയുടെ പ്രവചനം സത്യമായി

Update: 2018-05-03 06:00 GMT
ബേസില്‍ തമ്പിയെക്കുറിച്ചുള്ള ബ്രാവോയുടെ പ്രവചനം സത്യമായി

ഈ മാസം 20ന് കട്ടക്കിലാണ് ആദ്യ ടി20

ശ്രീലങ്കയ്‌ക്കെതിരായ ടി20ക്കായി ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ മലയാളി താരം ബേസില്‍ തമ്പിയെ അഭിനന്ദിച്ച് വിന്‍ഡീസ് ക്രിക്കറ്റ് താരവും ഐപിഎല്ലില്‍ സഹതാരവുമായിരുന്ന ഡ്വെയ്ന്‍ ബ്രാവോ. ഇന്‍സ്റ്റ്ഗ്രാം പോസ്റ്റിലൂടെയാണ് ബ്രാവോയുടെ അഭിനന്ദനം. ഏഴ് മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ പറഞ്ഞിരുന്നു ഈ ചെറുപ്പക്കാരന്‍(ബേസില്‍ തമ്പി) ഇന്ത്യക്കായി കളിക്കുമെന്ന്. ഏഴ് മാസങ്ങള്‍ക്കിപ്പുറം അത് സത്യമായിരിക്കുന്നു. ബ്രാവോ ഇന്‍സ്റ്റ്ഗ്രാമിലൂടെ കുറിക്കുന്നു. ബേസില്‍ തമ്പിയുമൊത്തുളള ഫോട്ടോ സഹിതമാണ് ഈ വിന്‍ഡീസ് ഓള്‍റൗണ്ടറുടെ ഇന്‍സ്റ്റ്ഗ്രാം കുറിപ്പ്.

Advertising
Advertising

കഴിവുള്ള കളിക്കാരനാണ് തമ്പിയെന്ന് ബ്രാവാ ഐപിഎല്‍ വേളയില്‍ ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടിയാണ് ഇരുവരും കളിച്ചിരുന്നത്. സുരേഷ് റെയ്‌നക്ക് കീഴില്‍ മികച്ച പ്രകടനമാണ് ബേസില്‍ കാഴ്ചവെച്ചത്. ഐപിഎല്ലിലേയും തുടര്‍ന്ന് വന്ന മത്സരങ്ങളിലെയും ഫോമാണ് തമ്പിക്ക് ടീം ഇന്ത്യയില്‍ ഇടം നേടിക്കൊടുത്തതെന്ന് ചീഫ് സെലക്ടര്‍ വ്യക്തമാക്കിയിരുന്നു. തമ്പിയുടെ പേസും ബൗണ്‍സും നിറഞ്ഞ പന്തുകള്‍ പലപ്പോഴും ബാറ്റ്‌സ്മാന്മാരെ കുഴപ്പിച്ചിരുന്നു. ഇടക്കിടെ വരുന്ന യോര്‍ക്കറുകളും തമ്പിയുടെ ബൗളിങ് പ്രത്യേകതകളിലൊന്നാണ്.

ശ്രീശാന്തിന് ശേഷം ബൗളറായി ടീം ഇന്ത്യയിലെത്തുന്ന താരമാണ് പെരുമ്പാവൂരുകാരനായ ബേസില്‍ തമ്പി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ തമ്പിക്ക് അവസരം ലഭിക്കുമെന്നാണ് മലയാളികള്‍ കരുതുന്നത്. ബേസില്‍ തമ്പിക്ക് പുറമെ ദീപക് ഹൂഡ, വാഷിങ് ടണ്‍ സുന്ദര്‍ എന്നിവരും ടീമില്‍ ഇടം കണ്ടെത്തി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടി20 ഈ മാസം 20ന് കട്ടക്കിലാണ് .കോഹ്ലിക്ക് പകരം രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുന്നത്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Similar News