ഏഷ്യന്‍ അത്‌ലറ്റിക്ക്‌ മീറ്റില്‍ ഇന്ന് പതിനൊന്നിനങ്ങളില്‍ ഫൈനല്‍

Update: 2018-05-07 16:12 GMT
ഏഷ്യന്‍ അത്‌ലറ്റിക്ക്‌ മീറ്റില്‍ ഇന്ന് പതിനൊന്നിനങ്ങളില്‍ ഫൈനല്‍

ഏഷ്യന്‍ അത്‌ലറ്റിക്ക്‌സിന്റെ മൂന്നാം ദിവസമായ ഇന്ന് 11 ഇനങ്ങളില്‍ ഫൈനല്‍ നടക്കും

ഏഷ്യന്‍ അത്‌ലറ്റിക്ക്‌സിന്റെ മൂന്നാം ദിവസമായ ഇന്ന് 11 ഇനങ്ങളില്‍ ഫൈനല്‍ നടക്കും. പുരുഷ വിഭാഗത്തില്‍ ഹാമര്‍ ത്രോ, ഹൈജംപ്, 110 മീറ്റര്‌ ഹഡില്‍സ്, സ്റ്റീപിള്‍ ചെയ്സ് എന്നിവയുടെ ഫൈനല്‍ ഇന്ന് നടക്കും. വനിത വിഭാഗത്തില്‍ 100 മീറ്റര്‍ ഹഡില്‍സ് , സ്റ്റീപിള്‍ ചെയ്സ്, ട്രിപിള്‍ ജംപ് എന്നിവയുടെ ഫൈനലുകളും ഇന്നാണ്. പുരുഷ വനിതാ വിഭാഗം 400 മീറ്റര്‍ ഹഡില്‍സ്, 4 - 100 മീറ്റര്‍ റിലേ മത്സരങ്ങളും മൂന്നാം ദിവസം നടക്കും. റിലേയില്‍ ഇന്ത്യയുടെ പുരുഷ വിഭാഗം ടീം യോഗ്യതാറൌണ്ടില്‍ അയോഗ്യരായിരുന്നു.

ഓളിംപിക് മെഡല്‍ ജേതാവായ താജികിസ്ഥാന്‍റെ ദില്‍ഷാദ് നസറോവ് പുരുഷ വിഭാഗം ഹാമര്‍ത്രോയില്‍ ഇന്ന് മത്സരിക്കാനിറങ്ങും. ഏഷ്യന്‍ അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഏക ഒളിംപിക് മെഡല്‍ ജേതാവാണ് നസ് റോവ്. വനിതകളുടെ സ്റ്റീപ്പിള്‍ ചെയ്സില്‍ സുധാ സിങ് ഇന്ന് ഇറങ്ങും. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യക്കായി മലയാളി താരം അനു, ജ്വാല മുര്‍മു, അര്‍പിത എന്നിവരും ഇന്ന് മാറ്റുരക്കും. വനിതകളുടെ 800 മീറ്റര്‍ ഹീറ്റ്സില്‍ ടിന്‍റു ലൂക്കയും ഇ്‌ന്ന് ട്രാക്കിലിറങ്ങും.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News