തകര്‍പ്പന്‍ ക്യാച്ചും എണ്ണം പറഞ്ഞ റണ്‍ഔട്ടും - ഫില്‍ഡിലെ താരമായി അക്സര് പട്ടേല്‍

Update: 2018-05-08 14:45 GMT
Editor : admin
തകര്‍പ്പന്‍ ക്യാച്ചും എണ്ണം പറഞ്ഞ റണ്‍ഔട്ടും - ഫില്‍ഡിലെ താരമായി അക്സര് പട്ടേല്‍

അക്സര് പട്ടേല്‍ വലത്തോട് ഓടി ഒരു മുഴുനീളന്‍ ഡൈവിലൂടെ പന്ത് കൈപ്പിടിയിലൊതുക്കി. ടൂര്‍ണമെന്‍റിലെ തന്നെ എണ്ണം പറഞ്ഞ ക്യാച്ചുകളിലൊന്നായി ഇത് മാറി...,

അന്ത്യന്തം ആവേശം നിറഞ്ഞു നിന്ന പഞ്ചാബ് - കൊല്‍ക്കൊത്ത മത്സരത്തില്‍ പഞ്ചാബ് ജയിച്ചു കയറിയതിന് പിന്നില്‍ അക്സര് പട്ടേലെന്ന ഫീല്‍ഡറുടെ പങ്ക് ചെറുതല്ല. ടൂര്‍ണമെന്‍റിലുടനീളം മിന്നുന്ന ഫോമിലുള്ള റോബിന്‍ ഉത്തപ്പയെ നിലയുറപ്പിക്കുന്നതിന് മുന്പ് തന്നെ മടക്കാനായത് വിജയ വഴിയില്‍ പഞ്ചാബിന് ഏറെ തുണയായ ഘടകമാണ്. ട്വൈറ്റിയയുടെ പന്തില്‍ സ്ലോഗ് സ്വീപ്പിന് ശ്രമിച്ച ഉത്തപ്പക്ക് പക്ഷേ ഷോട്ടിന് ഉദ്ദേശിച്ച പൂര്‍ണത നല്‍കാനായില്ല. ഡീപ് മിഡ് വിക്കറ്റിലായിരുന്ന അക്സര് പട്ടേല്‍ വലത്തോട് ഓടി ഒരു മുഴുനീളന്‍ ഡൈവിലൂടെ പന്ത് കൈപ്പിടിയിലൊതുക്കി. ടൂര്‍ണമെന്‍റിലെ തന്നെ എണ്ണം പറഞ്ഞ ക്യാച്ചുകളിലൊന്നായി ഇത് മാറി.

Advertising
Advertising

Full View

പഞ്ചാബിന് ഭീഷണിയായി വളര്‍ന്ന കൊല്‍ക്കൊത്ത ഓപ്പണര്‍ ലിന്നിനെ വീഴ്ത്തിയ കിടിലന്‍ ഫീല്‍ഡിങിലൂടെയായിരുന്നു പട്ടേല്‍ ഒരിക്കല്‍ കൂടി തിളങ്ങിയത്. ഡീപ് മിഡ് വിക്കറ്റില്‍ പന്ത് തടഞ്ഞ അക്സര്ര്‍ പട്ടേല്‍ പന്ത് വിക്കറ്റ് കീപ്പറെ ലക്ഷ്യമാക്കി എറിഞ്ഞു. ഒരു ബൌണ്‍സില്‍ വന്ന പന്ത് പിടിച്ച് സാഹ സ്റ്റന്പ് ഇളക്കിയപ്പോള്‍ അവസാനിച്ചത് കൊല്‍ക്കത്തയുടെ പോരാട്ടം കൂടിയായിരുന്നു.

Full View

അവസാന ഓവര്‍ വരെ ആവേശം തുളുമ്പിയ മത്സരം സ്വന്തമാക്കാനായത് പഞ്ചാബിന്‍റെ പ്ലേ ഓഫ് സ്വപ്നങ്ങളെ നിലനിര്‍ത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News